http://www.metrovaartha.com/image/image.php?src=/uploads/news/27052015905684341823011619.jpg&w=710&h=400

കണ്ണൂർ സ്വദേശി റിയാദിൽ കൊവിഡ് ബാധിച്ച് മരിച്ചു

രണ്ടാഴ്ചയായി കൊവിഡ് ബാധിച്ച് റിയാദ് ഷുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രക്തത്തില്‍ ഹീമോഗ്‌ളോബിന്‍ കുറയുന്ന അസുഖത്തിന് മൂന്നുമാസമായി ചികിത്സയിലായിരുന്നു.

കണ്ണൂര്‍: കണ്ണൂർ ജില്ലയിലെ ഒരു പ്രവാസി യുവാവ് കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ചക്കരക്കൽ സ്വദേശിയായ മാമ്പ ചന്ദ്രോത്ത് കുന്നുമ്പുറം പി സി സനീഷ് (37) ആണ് റിയാദിൽ ചികിത്സയ്ക്കിടെ മരണമടഞ്ഞത്. രണ്ടാഴ്ചയായി കൊവിഡ് ബാധിച്ച് റിയാദ് ഷുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രക്തത്തില്‍ ഹീമോഗ്‌ളോബിന്‍ കുറയുന്ന അസുഖത്തിന് മൂന്നുമാസമായി ചികിത്സയിലായിരുന്നു.

ബുധനാഴ്ച്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അന്ത്യം. ഭാര്യയും ഒന്നര വയസുള്ള മകനുമുണ്ട്. രാജൻ – സതി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ പത്തു വർഷത്തിലേറെയായി റിയാദിൽ ജോലി ചെയ്തു വരികയാണ്. മൂന്ന് വർഷം മുൻപാണ് നാട്ടിൽ വന്ന് തിരിച്ചു പോയത്.

ചികിത്സാ സംബന്ധമായി നാട്ടിലേക്ക് വരാൻ ഒരുങ്ങുന്നതിനിടെയാണ് കൊവിഡ് ബാധിച്ചത്. റിയാദിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു സനീഷ്. മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.