ലോക്ഡൗണ്‍ ലംഘിച്ച് ഊടുവഴിയിലൂടെ ബംഗാള്‍ സ്വദേശികളെ കാസര്‍ഗോഡ് അതിര്‍ത്തിയിലെത്തിച്ച ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു
ബംഗാള്‍ സ്വദേശികള്‍ കര്‍ണാടകയില്‍ ജോലി ചെയ്തുവരികയാണ്. ഇവര്‍ക്ക് നെല്ലിക്കട്ടയില്‍ ബന്ധുക്കളുണ്ട്. കര്‍ണ്ണാടകയില്‍ ജോലി കുറഞ്ഞതോടെ ബന്ധുക്കള്‍ ഇവരെ നെല്ലിക്കട്ടയിലേക്ക് ക്ഷണിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഇവര്‍ ഓട്ടോയില്‍ കയര്‍പദവില്‍ എത്തിയത്
കാസര്‍ഗോഡ്: ലോക്ഡൗണ്‍ ലംഘിച്ച് ഊടുവഴിയിലൂടെ ബംഗാള്‍ സ്വദേശികളെ കാസര്‍ഗോഡ് അതിര്‍ത്തിയിലെത്തിച്ച ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോഡ്രൈവറും ബംഗാള്‍ സ്വദേശികളും അടക്കം അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. ഓട്ടോഡ്രൈവര്‍ നെക്രാജെ ചൂരിപ്പള്ളത്തെ ഉമറുല്‍ ഫാറൂഖ്(32), വെസ്റ്റ് ബംഗാള്‍ സ്വദേശികളായ മുഹമ്മദ് ഫസ്വാന്‍, ബീര്‍ബല്‍ഘോഷ്, ഫാറുല്‍ ഇസ്ലാം, അജ്മല്‍ഷാ എന്നിവര്‍ക്കെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്.
ബംഗാള്‍ സ്വദേശികള്‍ കര്‍ണാടകയില്‍ ജോലി ചെയ്തുവരികയാണ്. ഇവര്‍ക്ക് നെല്ലിക്കട്ടയില്‍ ബന്ധുക്കളുണ്ട്. കര്‍ണ്ണാടകയില്‍ ജോലി കുറഞ്ഞതോടെ ബന്ധുക്കള്‍ ഇവരെ നെല്ലിക്കട്ടയിലേക്ക് ക്ഷണിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഇവര്‍ ഓട്ടോയില്‍ കയര്‍പദവില്‍ എത്തിയത്. ഇവിടെ പൊലീസ് എത്തിയ ഇവരെ പിടികൂടി കേസെടുത്ത് വിട്ടയ്ക്കുകയായിരുന്നു.