http://www.metrovaartha.com/image/image.php?src=/uploads/news/2705201590549446668885382.jpg&w=710&h=400

ഉഷ്ണതരംഗത്തിൽ വെന്തുരുകി ഉത്തരേന്ത്യ; ഡൽഹിയിൽ താപനില 47.6 ഡിഗ്രി സെൽഷ്യസ്

ഡ​ൽ​ഹി​യി​ലെ പ​ലം മേ​ഖ​ല​യി​ൽ 47.6 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ടാ​ണ് ചൊ​വ്വാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2002 ന് ​ശേ​ഷം മേ​യ് മാ​സ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​യാ​ണി​ത്.

ന്യൂ​ഡ​ൽ​ഹി: ഉ​ഷ്ണ​ത​രം​ഗ​ത്തി​ൽ വെന്തുരുകി ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ. ഡ​ൽ​ഹി​യി​ലെ പ​ലം മേ​ഖ​ല​യി​ൽ 47.6 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ടാ​ണ് ചൊ​വ്വാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2002 ന് ​ശേ​ഷം മേ​യ് മാ​സ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​യാ​ണി​ത്. ചൊ​വ്വാ​ഴ്ച രാ​ജ്യ​ത്ത് ഏ​റ്റ​വു​മ​ധി​കം ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് രാ​ജ​സ്ഥാ​നി​ലെ ചു​രു​വി​ലാ​ണ്.

ഇ​വി​ടെ 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ചു​രു ഐ​എം​ഡി ര​വീ​ന്ദ്ര സി​ഹാ​ഗ് അ​റി​യി​ച്ചു. ഡ​ൽ​ഹി, പ​ഞ്ചാ​ബ്, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ൻ, സം​സ്ഥാ​ന​ങ്ങ​ളി​ൽ റെ​ഡ് അ​ലെർ​ട്ടും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഓ​റ​ഞ്ച് അ​ലെർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മ​ഹാ​രാ​ഷ്‌​ട്ര, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, തെ​ലു​ങ്കാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ന​ത്ത ചൂ​ടാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച താ​പ​നി​ല ഇ​തേ രീ​തി​യി​ൽ തു​ട​രു​മെ​ന്നാ​ണു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.