എ.ഐ അധിഷ്ഠിത ചാറ്റ്ബോട്ട് അവതരിപ്പിച്ച് എന്‍പിസിഐ
ഉത്പന്നങ്ങളെക്കുറിച്ച് ഉപയോക്താക്കളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ആര്റ്റിഫിഷ്യല് ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത ചാറ്റ്ബോട്ട് അവതരിപ്പിച്ചു. ഫാസ്റ്റാഗ്, റുപേ, യുപിഐ, എഇപിഎസ് എന്നിവയെക്കുറിച്ച് തത്സമയം അവബോധം സൃഷ്ടിക്കുതിനാണ് പുതിയ സംരംഭം.
കൊച്ചി: ഉത്പന്നങ്ങളെക്കുറിച്ച് ഉപയോക്താക്കളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) ആര്റ്റിഫിഷ്യല് ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത ചാറ്റ്ബോട്ട് അവതരിപ്പിച്ചു. എന്‍പിസിഐ ഉത്പന്നങ്ങളായ ഫാസ്റ്റാഗ്, റുപേ, യുപിഐ, എഇപിഎസ് എന്നിവയെക്കുറിച്ച് തത്സമയം അവബോധം സൃഷ്ടിക്കുതിനാണ് പുതിയ സംരംഭം. എന്‍പിസിഐ ഉത്പന്നങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കുതിന് ഉപയോക്താക്കളെ സഹായിക്കാന്‍ മുഴുവന്‍ സമയവും എഐ വിര്‍ച്വല്‍ അസിസ്റ്റന്റോടു കൂടിയുള്ള സംവിധാനം പ്രവര്‍ത്തിക്കും.
എന്‍പിസിഐ, റുപേ, യുപിഐ ചലേഗ എിവയുടെ വെബ്സൈറ്റുകളില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ടെക്സ്റ്റ് മെസേജായോ ശബ്ദ സന്ദേശം വഴിയോ ഉപയോക്താക്കള്‍ക്ക് അവരുടെ ചോദ്യങ്ങള്‍ ഉയിക്കാം. എന്‍പിസിഐ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും സ്ഥിരീകരിച്ച മറുപടി പൈ വഴി ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഗ്ലോബല്‍ റുപേ കാര്‍ഡ് ഉള്ളവര്‍ക്കും പൈ സംവിധാനം ഉപയോഗിക്കാം. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമായ കൊറോവര് പ്രൈവറ്റ് ലിമിറ്റഡാണ് പൈ ചാറ്റ് ബോട്ട് വികസിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുതിന് പൈ ഉടന്‍ തന്നെ നിരവധി പ്രാദേശിക ഭാഷകളിലും ലഭ്യമാകും.
ഞങ്ങളുടെ ഉപയോക്താക്കള്‍ക്കായി എഐ അധിഷ്ഠിത പൈ അവതരിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് എന്‍പിസിഐ ചീഫ് ഓഫ് മാര്‍ക്കറ്റിങ് കുനാല്‍ കലവതിയ പറഞ്ഞു. പൈ, ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങളുടെ ഉത്പന്നങ്ങളെക്കുറിച്ച് അറിയാന്‍ ഉപയോക്താക്കളെ സഹായിക്കുക വഴി ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പാനാവുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.