http://www.metrovaartha.com/image/image.php?src=/uploads/news/27052015905793381376465216.jpg&w=710&h=400

സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേരുടെ ഫലം നെഗറ്റീവായി. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേരുടെ ഫലം നെഗറ്റീവായി. കാസർഗോഡ് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതിൽ 9 പേർ വിദേശത്തു നിന്നാണ്. 28 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 16 പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്. തമിഴ്നാട് -5, തെലങ്കാന 1, ഡൽഹി 3, ആന്ധ്ര, ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വന്ന ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു. വിദേശത്തു വച്ച് കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം 173 ആയതായും മുഖ്യമന്ത്രി പറഞ്ഞു.

അ​തേ​സ​മ​യം രോ​ഗം സ്ഥി​രീക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ത്ത് പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. മ​ല​പ്പു​റ​ത്ത് ആ​റ് പേ​രും കാ​സ​ർ​ഗോ​ട്ട് ര​ണ്ട് പേ​രും വ​യ​നാ​ട്, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഓ​രോ​രു​ത്ത​രു​മാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 1004 പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 445 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,07,832 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ല്‍ 1,06,940 പേ​ര്‍ വീ​ടു​ക​ളി​ലും 892 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 229 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.