https://www.deshabhimani.com/images/news/large/2020/05/untitled-1-869503.jpg

സംസ്ഥാനത്ത്‌ ഒരു കോവിഡ്‌ മരണം കൂടി; മരിച്ചത്‌ കണ്ണൂർ ധർമ്മടം സ്വദേശി

by

കോഴിക്കോട്‌ > സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി. കണ്ണൂര്‍ ധർമ്മടം സ്വദേശിനി ആസിയ (61) യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ മരിച്ചത്.രണ്ടുദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു ആസിയ. ഇന്ന് വൈകിട്ട് ഹൃദയാഘാതം കൂടി ഉണ്ടായതോടെ നിലവഷളാകുകയായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. ആയിഷയുടെ കുടുംബത്തിലെ എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു ആസിയ. നാഡീസമ്പന്ധമായ അസുഖങ്ങളും ഇവര്‍ക്ക് ഉണ്ടായിരുന്നു. ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പ് പലതരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആസിയയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇത് പക്ഷാഘാതവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണെന്നായിരുന്നു നിഗമനം.

സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ ആണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ എവിടെ നിന്നാണ് ഇവര്‍ക്ക് കോവിഡ് ലഭിച്ചതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.