കൊവിഡ് : ദുബായില്‍ ഇനി രാവിലെ ആറ് മുതല്‍ രാത്രി 11 വരെ നിയന്ത്രണമില്ല ; പുതിയ നിയമം മെയ് 27 ബുധനാഴ്ച മുതല്‍
by Jaihind News Bureauദുബായിലെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് , മെയ് 27 ബുധനാഴ്ച മുതല്‍ വലിയ രീതിയിലുള്ള ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച്, ദിവസവും രാവിലെ ആറ് മുതല്‍ രാത്രി 11 വരെയുള്ള, എല്ലാതരം ബിസിനസുകള്‍ക്ക് ഇനി യാതൊരു തടസ്സവും ഉണ്ടാകില്ല. ഇതോടെ, രണ്ട് മാസത്തിലധികമായി തുടരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ക്കും , വിലക്കുകളും താല്‍ക്കാലികമായി ഇല്ലാതാകും. ദുബായ് കിരീടാവകാശി, ഷെയ്ഖ് ഹംദാന്‍ അധ്യക്ഷനായ, സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ യോഗത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം.