https://assets.doolnews.com/2020/05/karan-johar-399x227.jpg

കരണ്‍ ജോഹറുടെ വീട്ടിലെ രണ്ടു ജോലിക്കാര്‍ക്ക് കൊവിഡ്

by

മുംബൈ: ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ജോഹറുടെ വീട്ടിലെ രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കരണ്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജോലിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്റെ മുഴുവന്‍ കുടുംബവും 14 ദിവസം ക്വാറന്റീനില്‍ കഴിയുമെന്നും കരണ്‍ ജോഹര്‍ അറിയിച്ചു.

ജോലിക്കാര്‍ക്ക് കൊവിഡ് രോഗലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ ഇവരെ ക്വാറന്റീനിലേക്ക് മാറ്റിയിരുന്നെന്നും നിലവില്‍ കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരാണെന്നും കരണ്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. കരണിന്റെ പിറന്നാല്‍ ദിനമായ ഇന്ന് ജന്‍മദിനാഘോഷങ്ങളുടെ വീഡിയോയും കരണ്‍ പങ്കുവെച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക