https://assets.doolnews.com/2020/05/ksu-399x227.jpg

എസ്.എസ്.എല്‍.സി, +2 പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക്കുകള്‍ എത്തിച്ച് കുന്നമംഗലം നിയോജകമണ്ഡലം കെ.എസ്.യു പ്രവര്‍ത്തകര്‍

by

കുന്ദമംഗലം: എസ്.എസ്.എല്‍.സി, +2 പരീക്ഷ എഴുതുന്ന കുന്നമംഗലം നിയോജകമണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള മാസ്‌കുകള്‍ എത്തിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍.

കുന്ദമംഗലം നിയോജകമണ്ഡലം കെ.എസ്.യു പ്രവര്‍ത്തകരാണ് കുട്ടികള്‍ക്കായി മാസ്‌ക്കുകള്‍ എത്തിച്ച് നല്‍കിയത്. കുന്ദമംഗലം ബി.ആര്‍.സിയില്‍ 1500 ഓളം മാസ്‌ക്കുകള്‍ ബി.ആര്‍.സിയുടെ ബി.പി.ഒ ശിവദാസന് കൈമാറി.

വിവിധ സ്‌ക്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി 1000 മാസ്‌ക്കുകളും എത്തിച്ചു. കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് അക്ഷയ് ശങ്കര്‍, അജ്‌ന, വിഷ്ണു, അതുല്‍, ഹമീദ് എന്നിവരുടെ നേതൃത്വത്തിലാണ് മാസ്‌ക്കുകള്‍ എത്തിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക