https://assets.doolnews.com/2020/05/covid-death-399x227.gif

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കണ്ണൂര്‍ സ്വദേശിനി

by

കോഴിക്കോട്: കേരളത്തില്‍ ഒരു കൊവിഡ് രോഗി കൂടി മരണപ്പെട്ടു. കണ്ണൂര്‍ ധര്‍മ്മടം സ്വദേശി ആയിഷ(63)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കേളേജില്‍ ചികിത്സയിലായിരുന്നു.

രണ്ടുദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു ആയിഷ. ഇന്ന് വൈകിട്ട് ഹൃദയാഘാതം കൂടി ഉണ്ടായതോടെ നിലവഷളാകുകയായിരുന്നു. ഇതോടെ കേരളത്തിൽ കോവിഡ് മരണം ആറായി.

ഇവര്‍ക്ക് എങ്ങിനെയാണ് രോഗം ബാധിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

കഴിഞ്ഞ രണ്ടുദിവസമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. ആയിഷയുടെ കുടുംബത്തിലെ എട്ടോളം ആളുകള്‍ നിരീക്ഷണത്തിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക