ഐഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ 'ജെയില്‍ ബ്രേക്ക് ടൂള്‍' പുറത്തിറക്കി ഹാക്കര്‍മാര്‍

ഏറ്റവും പുതിയ ഐഓഎസ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള ഏത് സോഫ്റ്റ് വെയറും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും.

https://www.mathrubhumi.com/polopoly_fs/1.2490545.1514542406!/image/image.jpg_gen/derivatives/landscape_894_577/image.jpg

സാന്‍ഫ്രാന്‍സിസ്‌കോ: ഐഫോണ്‍ സോഫ്റ്റ് വെയറിലെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ 'ജയില്‍ ബ്രേക്ക് ടൂള്‍' പുറത്തിറക്കി ഹാക്കര്‍ സംഘം. ഇതുവഴി ഏറ്റവും പുതിയ ഐഓഎസ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള ഏത് സോഫ്റ്റ് വെയറും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും.

അംഗീകാരമില്ലാത്ത ആപ്ലിക്കേഷനുകളും കസ്റ്റമൈസേഷനുകളും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ഐഓഎസില്‍ വിലക്കുണ്ട്. ഈ നിയന്ത്രണം മറികടക്കുന്നതിനാണ് ഹാക്കര്‍മാര്‍ 'ജയില്‍ ബ്രേക്ക് ടൂള്‍' കഷ്ടപ്പെട്ട് നിര്‍മിച്ചിരിക്കുന്നത്. 

അണ്‍കവര്‍ (Unc0ver) ടീം പുറത്തിറക്കിയ ഏറ്റവും പുതിയ ഉപകരണം, ഐഓഎസ് 11 ഉം അതിനുമുകളിലുള്ള ഇപ്പോള്‍ പുറത്തിറങ്ങിയ ഐഓഎസ് 13.5 ഉള്‍പ്പെടെയുള്ള ഓഎസുകളിലുള്ള എല്ലാ ഐഫോണുകളിലും പ്രവര്‍ത്തിക്കുമെന്ന്  ടെക്ക് ക്രഞ്ച് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജയില്‍ ബ്രേക്ക് ടൂള്‍ നശിപ്പിക്കാന്‍ ആപ്പിള്‍ അതിവേഗം ശ്രമിക്കുന്നതിനാല്‍. ഇത് അധികകാലം പ്രവര്‍ത്തിക്കുമെന്ന് പറയാന്‍ കഴിയില്ല. അതേസമയം ഐഓഎസിലെ എത് പഴുത് ദുരുപയോഗം ചെയ്താണ് ഹാക്കര്‍മാര്‍ ജയില്‍ ബ്രേക്ക് നിര്‍മിച്ചത് എന്ന് വ്യക്തമല്ല. 

അത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കാരണം അവരുടെ ഉപകരണങ്ങള്‍ മറ്റ് ബഗുകള്‍ക്ക് ഇരയാക്കാം.

Content Highlights: New jailbreak tool to unlock iPhone released by hackers