https://assets.doolnews.com/2020/05/brazil-covid-cases-399x227.jpg

'മിണ്ടാതെ വീട്ടിലിരിക്ക്'; ബൊല്‍സൊനാരോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മേയര്‍; രാജിവെക്കാന്‍ ആവശ്യം

by

കൊവിഡ് പ്രതിരോധത്തിലെ പിഴവുകളുടെ പേരില്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട് ബ്രസീലിലെ മേയര്‍. ബ്രസീലിയന്‍ നഗരം മനോസിന്റെ മേയര്‍ ആര്‍തര്‍ വിര്‍ജിലിയൊ നെതൊ ആണ് ബൊല്‍സൊനാരോയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. മിണ്ടാതെ വീട്ടിലിരിക്കാനും രാജിവെക്കാനുമാണ് ബൊല്‍സൊനാരോയോട് ഇദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

സി.എന്‍.എന്‍ റിപ്പോര്‍ട്ടറോടാണ് മേയറുടെ പ്രതികരണം. ‘ മിസ്റ്റര്‍ പ്രസിഡന്റ് മിണ്ടാതെ വീട്ടിലിരിക്കൂ, രാജിവെക്കുക, രാജിവെക്കുക, രാജി വെക്കുക,’മേയര്‍ പറഞ്ഞു. ‘ ഒരു ഏകാധിപതിയാവാനാണ് പ്രസിഡന്റിന്റെ ആഗ്രഹം പക്ഷെ അദ്ദേഹം ഒരു വിഡ്ഢിയാണ്,’ മേയര്‍ പറഞ്ഞു.

ഈ മേയറും ബൊല്‍സൊനാരോയും തമ്മില്‍ നേരത്തെയും തര്‍ക്കം നടന്നിരുന്നു. മനൊസില്‍ 1182 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 39,155 പേര്‍ക്ക് രോഗബാധയും സ്ഥിരീകരിച്ചു. 22,746 കൊവിഡ് മരണങ്ങളാണ് ബ്രസീലില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് ലക്ഷത്തിലേറെ പേര്‍ക്ക് രോഗബാധയും സ്ഥിരീകരിച്ചു.

കൊവിഡ് കേസുകളില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. അമേരിക്കയാണ് ഏറ്റവും മുന്നിലുള്ളത്. കൊവിഡ് പ്രതിരോധത്തിനായി നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങളെ ബൊല്‍സൊനാരോ നേരത്തെ പല തവണ എതിര്‍ത്തിരുന്നു,. ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രമങ്ഹള്‍ രാജ്യത്തെ സാമ്പത്തിക മേഖലയെ ബാധിക്കും ന്നെ നിലപാടിലായിരുന്നു ബൊല്‍സൊനാരോ. കൊവിഡ് വ്യാപനത്തിനിടെ ബ്രസീലിലെ പൊതു വേദികളില്‍ ബൊല്‍സൊനാരോ മാസ്‌ക് ധരിക്കാതെ എത്തിയത് നേരത്തെ വിവാദമായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക