കുവൈത്തില്‍ പൊതുമാപ്പ് ലഭിച്ച മലയാളികളുമായി കേരളത്തിലേക്കുള്ള ആദ്യ വിമാനങ്ങള്‍ നാളെ
by അനില്‍ പി. അലക്സ്കുവൈത്ത്സിറ്റി: പൊതുമാപ്പ് ലഭിച്ച മലയാളികളുമായുള്ള ആദ്യ വിമാനങ്ങള്‍ ചെവ്വാഴ്ച കോഴിക്കോട്,കൊച്ചി, എന്നിവടങ്ങളിലേക്കാണ് പുറപ്പെടുന്നത്. ആദ്യ സര്‍വീസ് നാളെ കോഴിക്കോട്ടേക്കാണ്. ഉച്ചയക്ക് 12.30-ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് രാത്രി പത്ത്മണിയോടെ കോഴിക്കോട്ട് എത്തും. രണ്ടാമത്തെ വിമാനവും നാളെ തന്നെ നെടുമ്പാശേരിയിലേക്കാണ്. ഉച്ച കഴിഞ്ഞ് 3.30-ന് പുറപ്പെടുന്ന വിമാനം വെളുപ്പിനെ ഒരു മണിക്ക് ശേഷം നെടുമ്പാശേരിയിലെത്തുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.ജസീറ എയര്‍വേഴസാണ് സര്‍വീസ് നടത്തുന്നത്. ഒരോ വിമാനത്തിലും 150-ഓളം യാത്രക്കാരുണ്ടാവും. പഞ്ചാബിലെ ജലന്തറിലേക്കും നാളെ ഒരു സര്‍വീസ് ഉണ്ടാകും. വൈകുനേരം 4.45-ന്.
ബുധനാഴ്ചയും ഒരു വിമാനസര്‍വീസ് നെടുമ്പാശേരിയിലേക്ക് ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ,വരും ദിവസങ്ങളിലായി ജയ്പൂര്‍,അഹമദാബാദ് എന്നീവടെങ്ങളിലേക്കും പൊതുമാപ്പകാരുമായി സര്‍വീസ് നടത്തുന്നുണ്ട്.
7,100-ല്‍ അധികം ഇന്ത്യക്കാര്‍ കുവൈത്ത് സര്‍ക്കാറിന്റെ ആനുകൂല്ല്യം ലഭിച്ച് ഒരു മാസത്തിലേറെയായി വിവിധ ഷെല്‍ട്ടറുകളിലായി അധികൃതരുടെ ചെലിവില്‍ കഴിഞ്ഞ് വരുകയാണ്. ഇതില്‍, കഴിഞ്ഞ ആഴ്ച മൂന്ന് വിമാനങ്ങളിലായി 424 പേര്‍
വിജയവാഡയിലേക്കും ലഖ്‌നൗവിലേക്കുമായി പോയി. ഈ ഘട്ടത്തില്‍ കേരളത്തിലേത് അടക്കം 7 സര്‍വീസുകളാണുള്ളത്.
അത്‌പോലെ തന്നെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ആറ് വിമാന സര്‍വീസുകള്‍ ഈ മാസം 28- മുതല്‍ ജൂണ്‍ നാലിനുള്ളില്‍ കേരളത്തിലേക്ക് ക്രമീകരിച്ചിരിക്കുന്നത്. തിരുവന്തപുരം,നെടുമ്പാശേരി,കോഴിക്കോട്,കണ്ണൂര്‍ എന്നീ കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുമാണ് അത്. ഇതില്‍, തിരുവനന്തപുരത്തേക്കും 28-നും ജൂണ്‍ ഒന്നിനും, കോഴിക്കോേട്ടക്ക് 29-നും അടുത്തമാസം നാലിനുമായി രണ്ട് സര്‍വീസുകളാണ്. 30-ന് കണ്ണൂര്‍ക്കും ജൂണ്‍ രണ്ടിന് നെടുമ്പാശേരിയിലേക്കുമാണ് മറ്റ് സര്‍വീസുകള്‍.