ജിദ്ദയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
by വെബ് ഡെസ്ക്മങ്കട > കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. മലപ്പുറം രാമപുരം ബ്ലോക്ക് പടിയിൽ പരേതനായ അഞ്ചു കണ്ടിതലക്കൽ മുഹമ്മദിൻ്റെ മകൻ (അഞ്ചരക്കണ്ടി) അബ്‌ദുൽ സലാം (58) എന്ന എ കെ സലാം ആണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്‌ചയായി ചികത്സയിലായിരുന്നു. ജിദ്ദ രാമപുരം പ്രവാസി കൂട്ടായ്‌മ എക്സിക്യൂട്ടീവ് അംഗം.
കമ്മിറ്റി ട്രഷറര്‍ എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. മൂന്നര പതിറ്റാണ്ടിലധികമായി ജിദ്ദയിലെ ഒരു പ്രമുഖ കമ്പനിയുടെ സൂപ്പർവൈസറാണ്. ഖബറടക്കം ജിദ്ദയിൽ നടക്കും. മാതാവ്: മുട്ടത്തിൽ ആയിശ. ഭാര്യ: മണ്ണിൽ ഹസീന (ആനക്കയം, ) മക്കൾ: ജിയാഷ് (വിദ്യാർത്ഥി ബാഗ്ലൂർ ), ജിഷാദ് (വിദ്യാർത്ഥി മൈസൂർ), ജിനാൻ. സഹോദരൻ: ഫിറോസ്.