https://assets.doolnews.com/2020/04/tamilnadu-399x227.jpg

തമിഴ്‌നാട്ടില്‍ പുതുതായി 805 പേര്‍ക്ക് കൊവിഡ്; 7 പേര്‍കൂടി കൊവിഡ് മൂലം മരിച്ചു

by

ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് പുതുതായി 805 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഏഴ് പേര്‍ കൂടി കൊവിഡ് മൂലം സംസ്ഥാനത്ത് മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 118 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. ചെന്നൈയില്‍ മാത്രം 549 ആളുകള്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17082 ആയി. ഇന്ന് 407 പേര്‍ക്ക് കൊവിഡ് രോഗം ഭേദമായി ആശുപത്രി വിട്ടു.
തമിഴ്നാട് ആരോഗ്യവകുപ്പാണ് ഇതുസംബന്ധിച്ചവിവരങ്ങള്‍ പുറത്ത് വിട്ടത്.

കഴിഞ്ഞ ദിവസം 8 പേര്‍ സംസ്ഥാനത്ത് കൊവിഡ് മൂലം മരണപ്പെട്ടിരുന്നു. നിലവിലെ സംസ്ഥാനത്തിന്റെ സ്ഥിതി ആശങ്കയുണ്ടാക്കുന്നുണ്ട്. രാജ്യത്ത് എറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട് ഇപ്പോള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക