https://assets.doolnews.com/2020/05/erdogan-and-nethanyahu-399x227.jpg

'ഫലസ്തീന്‍ മണ്ണ് ആര്‍ക്കും സ്വന്തമാക്കാന്‍ കഴിയില്ല'; ഇസ്രഈല്‍ നീക്കത്തിനെതിരെ എര്‍ദൊഗാന്‍

by

അങ്കാര: ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണയറിയിച്ച് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍. ഫലസ്തീന്‍ മണ്ണ് മറ്റൊരാള്‍ക്കും കൈവശപ്പെടുത്താനാവില്ലെന്നു പറഞ്ഞ എര്‍ദൊഗാന്‍ ഫലസ്തീന്‍ മേഖലകള്‍ കൈവശപ്പെടുത്താനുള്ള ഇസ്രഈല്‍ ശ്രമങ്ങളെ വിമര്‍ശിച്ചു. അമേരിക്കന്‍ മുസ്ലിംങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള വീഡിയോയിലാണ് എര്‍ദൊഗാന്റെ പരാമര്‍ശം.

‘ഫല്‌സ്തീന്‍ മണ്ണ് മറ്റൊരാള്‍ക്ക് നല്‍കാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല,’ എര്‍ദൊഗാന്‍ വീഡിയോയില്‍ പറയുന്നു.
‘ഫലസ്തീന്‍ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമത്തെയും അവഗണിക്കുന്ന ഒരു പുതിയ കൂട്ടിച്ചേര്‍ക്കല്‍ പദ്ധതി ഇസ്രഈല്‍ തുടങ്ങിയതായി കഴിഞ്ഞ ആഴ്ച നമ്മള്‍ കണ്ടു,’ എര്‍ദൊഗാന്‍ പറഞ്ഞു.

ജൂണ്‍ ഒന്നിനാണ് വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ കൈയ്യടക്കാന്‍ ഇസ്രഈല്‍ ഒരുങ്ങുന്നത്. ഏപ്രില്‍ ആദ്യ വാരമാണ് ബെന്നി ഗാന്റ്സും നെതന്യാഹുവും തമ്മില്‍ വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ ഇസ്രഈലിനോട് ചേര്‍ക്കുന്നതില്‍ ധാരണയായത്. സംയുക്ത സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലായിരുന്നു ധാരണയായത്.

കൊവിഡ്-19 നെ നിയന്ത്രണ വിധേയമാക്കിയ ശേഷം വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ സ്വന്തമാക്കുന്നതിലേക്ക് ഇസ്രഈല്‍ തിരിയുമെന്നാണ് അമേരിക്കയിലെ ഇസ്രഈല്‍ അംബാസിഡര്‍ ഡാനി ഡാനൊണ്‍ അന്ന് അറിയിച്ചത്. വെസ്റ്റ് ബാങ്കിലെ നിലവിലെ ഇസ്രഈലിന്റെ അധിനിവേശം ആഗോളതലത്തില്‍ അംഗീകരിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക