https://assets.doolnews.com/2020/05/cicades-399x227.jpg

17 വര്‍ഷങ്ങള്‍ക്കു ശേഷം അമേരിക്കയിലേക്ക് കൂട്ടമായി ലക്ഷക്കണക്കിന് ചീവീടുകള്‍; ചീവീടുകളുടെ വിസ്മയിപ്പിക്കുന്ന ജീവിതം ഇങ്ങനെ

by

അമേരിക്കയില്‍ ലക്ഷക്കണക്കിന് ചീവീടുകള്‍ കൂട്ടമായ് പറന്നെത്തുന്നു. 17 വര്‍ഷങ്ങള്‍ മണ്ണില്‍ ഒളിച്ചു കഴിയുന്ന ചീവീടുകളാണ് ഇപ്പോള്‍ ഇണതേടലിന്റെ ഭാഗമായി അമേരിക്കയിലെ പല ഭാഗങ്ങളിലായി പുറത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ വ്യാപകമായി വിര്‍ജീനയയിലും നോര്‍ത്ത് കരോലിന്‍ ഭാഗങ്ങളിലും ചീവീടുകള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

15 ലക്ഷത്തോളം ചീവീടുകള്‍ അമേരിക്കയില്‍ മണ്ണില്‍ നിന്നും പുറത്തേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനു മുമ്പ് രാജ്യത്തിങ്ങനെ ചീവീടുകള്‍ കൂട്ടമായി എത്തിയത് 2003 ലും 2004 ലും ആണ്.

പീരിയോഡിക്കല്‍ ചീവീടുകളുടെ വിസ്മയിപ്പിക്കുന്ന ജീവിത രീതിയാണ് അമേരിക്കയില്‍ ഇങ്ങനെ ഒരു പ്രതിഭാസം നടക്കുന്നതിനു കാരണം. നീണ്ട കാലം മണ്ണില്‍ വസിക്കുന്ന ഈ ചീവീടുകള്‍ പതിമൂന്നോ അല്ലെങ്കില്‍ പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷം ഇണചേരാന്‍ വേണ്ടി പുറത്തേക്ക് വരുന്നു. പെണ്‍ ചീവീടുകളെ ആകര്‍ഷിക്കാന്‍ വേണ്ടി ആണ്‍ ചീവീടുകളാണ് ശബ്ദം പുറപ്പെടുവിക്കുന്നത്. ഈ ശബ്ദമാണ് രാത്രിയില്‍ നമ്മള്‍ കേള്‍ക്കാറ്.

മരത്തിനു മുകളില്‍ മുട്ടയിടുന്ന ചീവീടുകള്‍ക്ക് പിന്നീട് മരിക്കുന്നു. മുട്ടവിരിയുന്ന കുഞ്ഞുങ്ങള്‍ മരത്തില്‍ നിന്നും മണ്ണിലേക്ക് വീഴുകയും ഒരു ദശകത്തിലേറെ ആ മണ്ണില്‍ കഴിയുകയും ചെയ്യുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക