https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2020/5/25/shakeer-covid-death-uae.jpg
അബുദാബിയിൽ മരിച്ച ചാവക്കാട് സ്വദേശി അകലാട് ഷക്കീർ

കണ്ണീരായി പ്രവാസികളുടെ മരണം; തിങ്കളാഴ്ച ഗൾഫിൽ മരിച്ചത് 7 മലയാളികൾ

by

അബുദാബി/റിയാദ് ∙ സൗദിയിൽ അഞ്ച് പേരടക്കം ഗൾഫിൽ ഏഴ് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം രാമപുരം സ്വദേശി അബ്ദുൽ സലാം (58), മുതുവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ (53), ഒതുക്കുങ്ങൽ സ്വദേശി മുഹമ്മദ് ഇല്യാസ് (47), കൊല്ലം പുനലൂർ സ്വദേശി ഷംസുദീൻ (42) എന്നിവരാണ് ജിദ്ദയിൽ മരിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷാനവാസ് ഇബ്രാഹിം കുട്ടി(32) സൗദിയിലെ ജുബൈലിൽ മരിച്ചു

തൃശൂർ ചാവക്കാട് സ്വദേശി, അകലാട് ഷക്കീർ (48), പാലക്കാട്‌ അലനല്ലൂർ സ്വദേശി മുജീബ് റഹ്മാൻ (42) എന്നിവരാണ് അബുദാബിയിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 69 ആയി. രണ്ടു ദിവസത്തനിടെ 14 മലയാളികളാണ് ഗൾഫിൽ മരിച്ചത്.

English Summary: Expats Death in Gulf