യു.പിയില്‍ നിന്നുള്ള തൊഴിലാളികള്‍ മറ്റ് സംസഥാനങ്ങളില്‍ ജോലി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന് യോഗി

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398349/up.jpg

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൊഴിലാളികളെ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യിക്കാന്‍ ഇനി സംസ്ഥാന സര്‍ക്കാരിന്‍െ്‌റ അനുവാദം വേണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാല്‍ ലോക്ക് ഡൗണിന് ശേഷം ഇത് എപ്രകാരമാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന യോഗി വ്യക്തമാക്കിയിട്ടില്ല.

അതേസമയം കുടിയേറ്റ തൊഴിലാളികള്‍ക്കായി കമ്മീഷന്‍ രൂപീകരിക്കുമെന്നും അവര്‍ക്ക് സംസ്ഥാനത്ത് തന്നെ ജോലി നല്‍കാന്‍ ശ്രമിക്കുമെന്നും യോഗി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലേക്ക് തൊഴിലിനായി പോകുന്നവര്‍ക്ക് ഇന്‍ഷുറന്‍സും സുരക്ഷയും സര്‍ക്കാര്‍ ഒരുക്കുമെന്നും യോഗി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങള്‍ യു.പിയില്‍ നിന്നുള്ള തൊഴിലാളികളെ കൈകാര്യം ചെയ്യുന്ന അവസ്ഥ പരിഗണിച്ചാണ് സര്‍ക്കാരിന്‍െ്‌റ അനുമതി വേണമെന്ന നിബന്ധന മുന്നോട്ട് വച്ചതെന്നും യോഗി കൂട്ടിച്ചേര്‍ത്തു.