https://www.deshabhimani.com/images/news/large/2020/05/embassy-869485.jpg

കുവൈറ്റിൽ നിന്നും പ്രവാസി മടക്കം, ഇന്ത്യൻ എംബസ്സി രെജിസ്ട്രേഷൻ വിലാസത്തിൽ മാറ്റം

by

കുവൈത്ത് സിറ്റി > കുവൈത്തിൽ നിന്നും ഇന്ത്യയിലേക്ക്‌ മടങ്ങുവാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യുന്നതിനായി നിലവിലുണ്ടായിരുന്ന ഇമെയിൽ ഐഡിയിൽ മാറ്റം വന്നതായി അറിയിപ്പ്‌. നാട്ടിലേക്കുള്ള മടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഇനി പുതിയ ഇമെയിലിൽ ബന്ധപ്പെടണമെന്നാണ്‌ എംബസ്സി അറിയിച്ചിരിക്കുന്നത്‌. repatriation.kuwait@gmail.com എന്നതാണ്‌ പുതിയ വിലാസം.

ഇമെയിൽ അയക്കുമ്പോൾ എംബസ്സിയിൽ നേരത്തെ രജിസ്‌റ്റർ ചെയ്ത നമ്പർ, പോകേണ്ട എയർപോർട്ട്, നാട്ടിലേക്ക് മടങ്ങുവാനുള്ള കാരണം, ബന്ധപ്പെടാനുള്ള നമ്പർ എന്നിവ വ്യക്തമാക്കേണ്ടതാണെന്നും എംബസി അറിയിപ്പിൽ പറയുന്നു.