https://img-mm.manoramaonline.com/content/dam/mm/mo/news/world/images/2020/5/14/china-covid-updates.jpg

ഇന്ത്യയിൽ കോവിഡ് വ്യാപിക്കുന്നു: പൗരന്മാരെ തിരിച്ചു കൊണ്ടുപോകാൻ നടപടിയുമായി ചൈന

by

ന്യൂഡൽഹി∙ ഇന്ത്യയിലുള്ള ചൈനീസ് പൗരന്മാരെ അടിയന്തരമായി തിരിച്ചു കൊണ്ടു പോകാൻ ചൈന നടപടി തുടങ്ങി. ഇന്ത്യയിലുള്ള ചൈനീസ് പൗരന്മാർ 27നു മുൻപ് എംബസിയെ വിവരം അറിയിക്കണം. എംബസിയുടെ വെബ്സൈറ്റിലാണ് ഇതു സംബന്ധിച്ച് നോട്ടിസ് പുറപ്പെടുവിച്ചത്.

ഇന്ത്യയിലുള്ള വിദ്യാർഥികൾ, വിനോദസഞ്ചാരികൾ, വ്യവസായികൾ തുടങ്ങിയവർ ഉൾപ്പെയുള്ളവരെല്ലാം പ്രത്യേക വിമാനത്തിനു ടിക്കറ്റ് ബുക്ക് ചെയ്യണമെന്നാണ് അറിയിപ്പ്. യാത്ര ചെയ്യുന്നവർ എല്ലാ നിർദേശങ്ങളും പാലിക്കണം.

ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് രോഗികൾ എറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ തിങ്കളാഴ്ച ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു. ഇറാനെ മറികടന്നാണ് ഇന്ത്യ പത്താമതെത്തിയത്. ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യ റിപ്പോർട്ടു ചെയ്തത്.

English Summary: China decides to evacuate citizens from India amid rise in covid cases