കുവൈറ്റിൽ കോവിഡ് ബാധിച്ച് 2 മലയാളികൾ മരിച്ചു
by വെബ് ഡെസ്ക്കുവൈറ്റ് സിറ്റി> കുവൈറ്റില്‍ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട്, തൃശൂര്‍ സ്വദേശികള്‍ മരിച്ചു. അദാൻ ആശുപത്രിയില്‍ ചികിത്സയിലിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് സ്വദേശി സാദിഖ് ചെറിയ തോപ്പിൽ(49) ആണ് മരിച്ചത്. ബ്രീഡ്ജ് കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. ഭാര്യ: സറീന രണ്ടു മക്കളുണ്ട്.
അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂർ വാടാനപ്പള്ളി കൊരട്ടിപറമ്പിൽ ഹസ്ബുല്ല ഇസ്മായി(69)ലാണ് മരണപ്പെട്ട മറ്റൊരു മലയാളി. ടൈലറായി ജോലിനോക്കുകയായിരുന്നു . ശരീഫയാണ് ഭാര്യ. നാല് മലയാളികളാണ് ഈദ് ദിനത്തില്‍ കോവിഡ രോഗബാധയെ തുടര്‍ന്ന്‍ കുവൈറ്റില്‍ മരണപ്പെട്ടത്.