തമിഴ്‌നാട്ടില്‍ 805 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു; ഇന്ന് ഏഴ് മരണം

തിങ്കളാഴ്ച കോവിഡ് 19 ബാധിച്ച് ഏഴുപേര്‍ മരിച്ചു. ആകെ മരണം ഇതോടെ 118 ആയി.

https://www.mathrubhumi.com/polopoly_fs/1.4781989.1590367967!/image/image.jpg_gen/derivatives/landscape_894_577/image.jpg

ചെന്നൈ: തമിഴ്നാട്ടില്‍ തിങ്കളാഴ്ച 805 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഇത്രയധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഇതോടെ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 17,082 ആയി.
 
8230 പേരാണ് നിലവില്‍ വൈറസ് ബാധിതര്‍. 407 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി ആശുപത്രിവിട്ടു. 8731 പേരാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്.
 

 
അതിനിടെ, സംസ്ഥാനത്ത് തിങ്കളാഴ്ച കോവിഡ് 19 ബാധിച്ച് ഏഴുപേര്‍ മരിച്ചു. ആകെ മരണം ഇതോടെ 118 ആയി. മഹാരാഷ്ട്രയില്‍നിന്ന് തമിഴ്‌നാട്ടില്‍ എത്തിയ 87 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നൈയില്‍ 549 പേര്‍ക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 93 പേര്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് വന്നവരാണെന്ന് ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍ പറഞ്ഞു.
 
ഏറ്റവും കൂടുതല്‍ കോവിഡ് 19 പരിശോധനകള്‍ നടത്തിയ സംസ്ഥാനം തമിഴ്നാടാണെന്ന് മന്ത്രി അവകാശപ്പെട്ടു. സംസ്ഥാനത്തെ നാല് ലക്ഷം പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. നിരവധി ജില്ലകളില്‍ ഇപ്പോള്‍ കോവിഡ് നിയന്ത്രണ വിധേയമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

content Highlights: covid 19 Tamil Nadu reaches 17082 cases