മുംബൈയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട ട്രെയിനിന്‍റെ വിവരം കേരള സർക്കാരിനെ അറിയിച്ചിരുന്നു; ഇല്ലെന്ന വാദം അടിസ്ഥാനരഹിതം : എംപിസിസി സെക്രട്ടറി ജോജോ തോമസ് | Video

by
https://jaihindtv.in/wp-content/uploads/2020/05/Jojo-thomas-MPCC-train.jpg

മുംബൈയിൽ നിന്ന് മലയാളികളുമായി കേരളത്തിലേക്ക് വന്ന ട്രെയിനിന്‍റെ വിവരങ്ങൾ കേരള സർക്കാരിനെ അറിയിച്ചിരുന്നില്ല വാദം തെറ്റ്. മെയ് 19 ന് കുർള ടെർമിനസിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ പൂർണ വിവരം മഹാരാഷ്ട്ര സർക്കാർ കേരള സർക്കാരിനെ അറിയിച്ചിരുന്നു. ഇതിന് തെളിവുകൾ ഉണ്ടെന്നും എംപിസിസി സെക്രട്ടറി ജോജോ തോമസ് പറഞ്ഞു. എന്നാല്‍ കോൺഗ്രസ് ഏർപ്പെടുത്തിയ ട്രെയിൻ വരാതിരിക്കാനുള്ള ശ്രമങ്ങളാണ് കേരളത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

അവസാന നിമിഷം ഉണ്ടായ ഇത്തരമൊരു നീക്കം ആശങ്ക സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സതേൺ റെയിൽവേയെ സ്വാധീനിച്ചും ഈ ട്രെയിൻ ഒഴിവാക്കാൻ ശ്രമിച്ചു. സതേൺ റെയിൽവേയെ സ്വാധീനിച്ചും ഈ ട്രെയിന്‍ ഒഴിവാക്കാൻ ശ്രമിച്ചു. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അഭ്യർത്ഥനപ്രകാരം ട്രെയിനു വേണ്ടി മുഴുവൻ പണവും നൽകിയത് മഹാരാഷ്ട്ര സർക്കാരാണ്.

എന്നാല്‍ മഹാരാഷ്ട്രാ സർക്കാരിന്‍റെയും ബാലാ സാഹിബ് തോറാട്ടിന്‍റെയും ശ്രമത്തിന്‍റെ ഭാഗമായി വിഷമത അനുഭവിച്ച ഒരു കൂട്ടം മലയാളികൾക്ക് നാട്ടിലെത്തുവാൻ സാധിച്ചു. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അഭ്യർത്ഥനപ്രകാരം ട്രെയിനു വേണ്ടി മുഴുവൻ പണവും നൽകിയത് മഹാരാഷ്ട്ര സർക്കാരാണ്.

ഇവർക്ക് വെള്ളവും ഭക്ഷണവും അടക്കം നൽകി സാമൂഹിക അകലം പാലിച്ചാണ് ട്രെയിനിൽ കയറ്റിയത്. റെഡ് സോണിൽ നിന്നുള്ള വണ്ടി ആയതുകൊണ്ട് 1600 പേരെ കയറ്റാവുന്ന ട്രെയിനിൽ 1000 പേരെ മാത്രമാണ് ഉൾപ്പെടുത്തിയത്. മുംബൈയിൽ കുടുങ്ങിക്കിടന്ന മലയാളികളോട് കേരളസർക്കാർ അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെയാണ് എംപിസിസി നേതൃത്വം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ നിർദ്ദേശാനുസരണം സംസ്ഥാന സർക്കാരിനെ സമീപിച്ചതും ഈ ട്രെയിൻ ഏർപ്പാട് ചെയ്തതും.

എന്തുകൊണ്ടാണ് മുംബൈയിൽ കുടുങ്ങിക്കിടന്ന മലയാളികൾ തിരിച്ചെത്തുന്നതിന് കേരളം ഇത്രയേറെ വിമുഖത കാണിക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും മുംബൈയിൽ നിന്ന് എത്തിയവരെല്ലാം രോഗികളാണ് എന്ന തരത്തിൽ ഒരു കൂട്ടം ആൾക്കാർ നടത്തുന്ന പ്രചാരണം വെറുപ്പിനെ രാഷ്ട്രീയമാണ് സൃഷ്ടിക്കുന്നതെന്നും ജോജോ തോമസ് പറഞ്ഞു.