മദ്യവിതരണത്തിനുള്ള ആപ്പ് തയ്യാറായി; ഇന്ന് പ്ലേസ്‌റ്റോറില്‍ എത്തിയേക്കും
കൊച്ചി: സംസ്ഥാനത്ത് മദ്യവിതരണത്തിനുള്ള ആപ്പ് തയ്യാറായി. ബെവ് ക്യൂ എന്ന ആപ്പിന് ഇന്ന് ഗൂഗിളിന്‍െ്‌റ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിവറേജസ് കോര്‍പ്പറേഷന്‍. പ്ലേസ്‌റ്റോറില്‍ നിന്ന് ആപ്പിന് അനുമതി ലഭിച്ചുകഴിഞ്ഞാല്‍ രണ്ട് ദിവസത്തിനകം മദ്യവില്‍പ്പന പുനരാരംഭിക്കാനാകുമെന്ന് ബെവ്‌കോ അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ചയാണ് ബെവ് ക്യു ആപ്പ് പ്ലേസ്‌റ്റോറില്‍ അപ്‌ലോഡ് ചെയ്തത്. ആപ്പിന് അനുമതി ലഭിക്കാന്‍ ചിലപ്പോള്‍ ഏഴ് ദിവസം വരെ സമയമെടുക്കാറുണ്ട്. ആപ്പ് പ്രസിദ്ധീകരിക്കുന്ന വിവരം സര്‍ക്കാര്‍ തലത്തില്‍ നിന്ന് ഗൂഗിളിനെ അറിയിക്കുകയും കാലതാമസമില്ലാതെ പ്രസിദ്ധീകരിച്ചുക്കതിന് അനുമതി അഭ്യര്‍ത്ഥിക്കുകയും ചെയ്തതായാണ് വിവരം.
ഫെയര്‍കോഡ് ടെക്‌നോളജീസാണ് ആപ്പ് നിര്‍മ്മിച്ചത്. ഇതുവരെ പ്ലേസ്‌റ്റോറില്‍ നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്ന് ഫെയര്‍ കോഡ് അറിയിച്ചു. ഏഴ് ദിവസം വരെ കാലതാമസം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതിന് മുമ്പ് അനുമതി ലഭിച്ചേക്കുമെന്നും സ്റ്റാര്‍ട്ടപ്പ് മിഷന്‍ ബെവ്‌കോയെ അറിയിച്ചു.