https://www.deshabhimani.com/images/news/large/2020/05/6-869466.jpg

ബേക്കലിൽ ലോക്‌ഡൗൺ ലംഘിച്ച്‌ ഈദ്‌ നമസ്‌കാരം: 70 പേർക്ക്‌ കേസ്‌

by

ഉദുമ> ലോക്ക് ഡൗൺ ലംഘിച്ച് ഈദ് നമസ്കാരം നടത്തിയതിന് 70 പേർക്കതിരെ ബേക്കൽ പൊലീസ് കേസെടുത്തു. പാലക്കുന്ന് കണ്ണംകുളത്ത് അബ്ദുൽ റഹ്മാന്റെ വീട്ടുമുറ്റത്താണ് 70 പേരെ പങ്കെടുപ്പിച്ച് ഈദ് നമസ്കാരം നടത്തിയത്.

ഞായറാഴ്ച രാവിലെയാണ് മാസ്ക് പോലും ധരിക്കാതെ കോവിഡ് 19 രോഗ പ്രതിരോധ നടപടി ഒന്നുതന്നെ സ്വീകരിക്കാതെ ലോക് ഡൗൺ ലംഘിച്ച് കൂട്ടുകൂടി നമസ്കാരം നടത്തിയത്. നമസ്കാരത്തിന് ശേഷം ലഘുഭക്ഷണവും വിതരണം ചെയ്തു. വീട്ടിൽ നിരീക്ഷണത്തിലുള്ളവരും ഈദ് നമസ്കാരത്തിൽ പങ്കെടുത്തതായി സംശയിക്കുന്നു.