ഭക്ഷണത്തിലേക്ക് മണ്ണ് വലിച്ചെറിഞ്ഞതിന്‌ രണ്ട് പെണ്‍മക്കളെ കൊന്ന് അമ്മയുടെ ആത്മഹത്യാശ്രമം

https://www.mathrubhumi.com/polopoly_fs/1.2729219.1527963770!/image/image.jpg_gen/derivatives/landscape_894_577/image.jpg

ചണ്ഡീഗഢ്:  രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹരിയാണ ഖേദര്‍ ഗ്രാമത്തിലെ ചേരിയില്‍ താമസിക്കുന്ന രാജസ്ഥാന്‍ സ്വദേശി അഹമ്മദിന്റെ ഭാര്യ ശാരിയ(27) ആണ് മക്കളെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. 

അഹമ്മദ്-ശാരിയ ദമ്പതിമാരുടെ മക്കളായ മമത(മൂന്ന് വയസ്സ്) കിരണ്‍(ഒരു വയസ്സ്) എന്നിവരാണ് കൊല്ലപ്പെട്ടത്. കറിക്കത്തി ഉപയോഗിച്ച് യുവതി രണ്ട് പേരെയും കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. ഇതിന് ശേഷം കത്തി കൊണ്ട് സ്വയം മുറിവേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ കുടിലില്‍നിന്ന് ബഹളം കേട്ടെത്തിയ സമീപവാസികള്‍ ചോരയില്‍ കുളിച്ചുകിടന്ന യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. 

ഗൃഹനാഥനായ അഹമ്മദ് ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. കുട്ടികള്‍ കളിക്കുന്നതിനിടെ ഭക്ഷണത്തിലേക്ക് മണ്ണ് എറിഞ്ഞിരുന്നു. ഇതില്‍ കുപിതയായാണ് യുവതി മക്കളെ കൊലപ്പെടുത്തിയതെന്നാണ് ഭര്‍ത്താവും പോലീസും പറയുന്നത്. സംഭവത്തില്‍ യുവതിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

(ശ്രദ്ധിക്കുക: മാനസിക പ്രയാസങ്ങളുണ്ടെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: mother attempts to suicide after killing toddler girls