കോവിഡ്19: കുവൈത്തില്‍ ഇന്ന് രണ്ട് മലയാളികള്‍ മരിച്ചു

https://www.mathrubhumi.com/polopoly_fs/1.4782401.1590408447!/image/image.jpg_gen/derivatives/landscape_894_577/image.jpg

കുവൈത്ത് സിറ്റി:  കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട്  മലയാളികള്‍ കൂടി ഇന്ന് മരണമടഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്വദേശി ചെറിയ തോപ്പില്‍ സാദിഖ് (49), തൃശൂര്‍ വടനാപള്ളി കൊരട്ടി പറമ്പില്‍ ഹസ്ബുല്ല ഇസ്മായില്‍ (65) എന്നിവരാണ് ഇന്ന് മരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് സാദിഖ് അദാന്‍ ആശുപത്രിയിലും ഹസ്ബുല്ല അമീരി ആശുപത്രിയിലും ചികിത്സയിലായിരുന്നു. 

ബ്രീഡ്ജ് കമ്പനിയില്‍ ഡ്രൈവറാണ് സാദിഖ്. ഭാര്യ സറീന. രണ്ടു മക്കളുണ്ട്. തയ്യല്‍ ജീവനക്കാരനാണ് മരിച്ച ഹസ്ബുല്ല. ഭാര്യ ഷെരീഫ.

Content Highlights: Covid19, Kuwait, Malayali, Died