തോട്ടപ്പള്ളി പൊഴിമുഖത്തേക്ക് ജനകീയ സമരസമിതി പ്രവർത്തകരുടെ മാർച്ച്; പ്രവർത്തകരെ അറസ്റ്റ് ചെയ്തു

by
https://jaihindtv.in/wp-content/uploads/2020/05/thottappalli-Protest-march-alpy.jpg

തോട്ടപ്പള്ളി പൊഴിമുഖത്ത് നിന്നും കരിമണൽ ഖനനം നടത്തുന്നത് നിറുത്തി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ തീരദേശ ഹർത്താലിന്‍റെ ഭാഗമായി ഖനനം നടക്കുന്ന പൊഴിമുഖത്തേക്ക് സമരസമിതി പ്രവർത്തകർ മാർച്ച് നടത്തി. തോട്ടപ്പള്ളി പൂത്തോപ്പിൽ നിന്നും ആരംഭിച്ച മാർച്ച് പൊഴിമുഖത്തെ ഖനന കവാടത്തിൽ വെച്ച് വൻ പോലീസ് സന്നാഹം തടഞ്ഞു. അറസ്റ്റ് ചെയ്ത് നീക്കി. ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചായിരുന്നു മാർച്ച്.

മാർച്ചിനോടനുബന്ധിച്ചുള്ള സമ്മേളനം മത്സ്യതൊഴിലാളി കോൺഗ്രസ്സ് വർക്കിംഗ്‌ പ്രസിഡന്‍റ് എ.കെ.ബേബി ഉദ്ഘാടനം ചെയ്തു. ഖനനം അവസാനിപ്പിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ചെയർപേഴ്സൺ പുറക്കാട്ട് പഞ്ചായത്ത് പ്രസിഡണ്ട് റഹ്മത്ത് ഹാമിദ്യ അദ്ധ്യക്ഷയായി. സമരസമിതി ജനറൽ കൺവീനർ K, പ്രദീപ്‌,, ജില്ലാ പഞ്ചായത്ത് അംഗം എ.ആർ.കണ്ണൻ, വൈസ് പ്രസിഡണ്ട് ശശികാന്തൻ, MH .വിജയൻ, അനിൽ ബി.കളത്തിൽ, ആരോമൽ, PP നിജി എന്നിവർ സംസാരിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് അമ്പലപ്പുഴ സ്റ്റേഷനിലേക്ക് മാറ്റി. ഹർത്താൽ പ്രമാണിച്ച് വള്ളങ്ങളും ബോട്ടുകളും പണിക്ക് പോയില്ല. പീലിംഗ്‌ ഷെഡുകൾ, ഹാർബറുകളും പ്രവർത്തിച്ചില്ല. സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ധീവരസഭ കരയോഗങ്ങളിൽ അഞ്ചു പേർ വീതം നിന്നു അര മണികൂർ നിൽപ്പ് സമരവും നടത്തി.