സാമൂഹിക വ്യാപന ആശങ്ക ശക്തിപ്പെടുന്നു: പാലക്കാട് കര്‍ശന നിയന്ത്രണം വേണമെന്ന് എ.കെ ബാലന്‍
by ന്യൂസ് ഡെസ്ക്പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ കരുതല്‍ ആവശ്യമാണെന്ന് മന്ത്രി എ.കെ ബാലന്‍.
അതിര്‍ത്തി ജില്ല എന്ന നിലയില്‍ കൂടുതല്‍ കരുതല്‍ ആവശ്യമാണെന്നും ജില്ലയില്‍ നിരീക്ഷണത്തിലുള്ള പലരും നിയന്ത്രണം പാലിക്കുന്നില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.
പഞ്ചായത്ത് തലത്തിലെ നിരീക്ഷണ സമിതികള്‍ ശക്തിപ്പെടുത്തും. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ നിയന്ത്രണം പാലിക്കണം. ഇല്ലെങ്കില്‍ സാമൂഹിക വ്യാപനമുണ്ടാകുന്ന ആദ്യ ജില്ല പാലക്കാടാകുമെന്നും എ.കെ ബാലന്‍ പറഞ്ഞു.
ജില്ലയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചിരുന്നു. ഇതില്‍ നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്.
ഒരാള്‍ വിദേശത്ത് നിന്ന് വന്നതാണ്. ജില്ലയില്‍ ആകെ 53 പേരാണ് രോഗബാധിതരായുള്ളത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക