പാലക്കാട് അഞ്ചു പേര്‍ക്ക് കൂടി കോവിഡ്: സമൂഹ വ്യാപന ആശങ്കയെന്ന് മന്ത്രി ബാലന്‍

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398337/corona.jpg

പാലക്കാട്: പാലക്കാട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന നാലു പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ജില്ലയില്‍ മാത്രം കോവിഡ് ബാധിച്ച് 53 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

അതിര്‍ത്തി ജില്ലയായതിനാല്‍ പാലക്കാട് പ്രത്യേക ഇടപെടലുകള്‍ ആവശ്യമുണ്ടെന്നും മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി. നിരീക്ഷണത്തില്‍ പോകേണ്ടവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചു. ഇവര്‍ വീട്ടിലുള്ളവരുമായി ഇടപെട്ടതും പുറത്തു പോയതും പ്രശ്‌നം വര്‍ധിപ്പിച്ചിട്ടുണ്ട്.

പ്രവാസികളെക്കാള്‍ മറ്റ് ജില്ലകളില്‍ നിന്നെത്തുന്നവരെയാണ് സൂക്ഷിക്കേണ്ടത്. സമ്പര്‍ക്കത്തിലൂടെ ജില്ലയില്‍ രോഗം പടരുന്ന സാഹചര്യമാണ്. സമൂഹവ്യാപനത്തിന്റെ ആശങ്ക ജില്ലയില്‍ നിലനില്‍ക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.