വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങണം, ജൂണ്‍ 25-ന് ശേഷം തിരിച്ചെത്തിയാല്‍ മതി- ജെ.എന്‍.യു.

https://www.mathrubhumi.com/polopoly_fs/1.2499758.1514902731!/image/image.jpg_gen/derivatives/landscape_894_577/image.jpg
Representational image of jnu, photo: mathrubhumi library

ന്യൂഡല്‍ഹി: ക്യാമ്പസില്‍ തുടരുന്ന വിദ്യാര്‍ഥികളോട് വീടുകളിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് ജെ.എന്‍.യു. അധികൃതര്‍. രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ ജൂണ്‍ 25-ന് ശേഷം ക്യാമ്പസിലേക്ക് മടങ്ങി എത്തിയാല്‍ മതിയെന്നും ഇപ്പോള്‍ വിദ്യാര്‍ഥികള്‍ അവരവരുടെ നാട്ടിലേക്ക് മടങ്ങണമെന്നുമാണ് ആവശ്യം.

കേന്ദ്ര സര്‍ക്കാര്‍, ആഭ്യന്തര മന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍ എന്നിവരെല്ലാം കൃത്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. 2020 ജൂണ്‍ 25-നോ അതിനുശേഷമോ വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസിലേക്ക് മടങ്ങാമെന്നും അതുവരെ എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും സര്‍ക്കുലര്‍ വ്യക്തമാക്കി. ലോക്ക്ഡൗണിനെ തുടര്‍ന്ന് പൊതുഗതാഗതമില്ലാത്ത സാഹചര്യത്തില്‍ ക്യാമ്പസിലെ ഹോസ്റ്റലിലേക്ക് മടങ്ങിവരണമെന്ന് നിരവധി വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ റെയില്‍വേ കൂടുതല്‍ പ്രത്യേക ട്രെയിനുകളും ഡൂണ്‍ ആദ്യത്തോടെ 200 ട്രെയിനുകളും സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തിനകത്ത് ബസ്, ടാകിസി സര്‍വീസുകള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ വിദ്യാര്‍ഥികളെ നാട്ടിലേക്ക് എത്തിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചതായും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.   

മാര്‍ച്ച് ആദ്യം ഹോസ്റ്റലില്‍നിന്ന് മാറണമെന്ന അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ വിടുകയും ഡല്‍ഹിയില്‍ താത്കാലികമായി താമസിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ പിന്നീട് വിദ്യാര്‍ഥികള്‍ തിരികെ വരാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങിപ്പോകണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

Content Highlights: covid 19 students remains in campus must go home says JNU administration