കോവിഡ്19: അബുദാബിയില്‍ ഒരു മലയാളി കൂടി മരിച്ചു

https://www.mathrubhumi.com/polopoly_fs/1.4782360!/image/image.jpg_gen/derivatives/landscape_607/image.jpg

അബുദാബി: കോവിഡ്19 ബാധിച്ച് ഇന്ന് ഒരു മലയാളികൂടി ഗള്‍ഫില്‍ മരിച്ചു. ചാവക്കാട് കുരിക്കലകത്ത് അകലാട് ഷക്കീര്‍(48) ആണ് അബുദാബിയില്‍ മരിച്ചത്. ഇന്ന് മാത്രം ഗള്‍ഫില്‍ അഞ്ച് മലയാളികളാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 115 ആയി.