പഞ്ചാബില്‍ വിദ്യാര്‍ഥികളില്‍നിന്ന് 70% സ്‌കൂള്‍ ഫീ വാങ്ങാന്‍ ഹൈക്കോടതിയുടെ അനുമതി
അധ്യാപകര്‍ക്ക് 70 ശതമാനം ശമ്പളം സ്‌കൂളുകള്‍ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
by ബി. ബാലഗോപാല്‍ / മാതൃഭുമി ന്യൂസ്ഛണ്ഡിഗഢ്: പഞ്ചാബിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് വിദ്യാര്‍ഥികളില്‍നിന്ന് 70% ഫീസ് വാങ്ങാന്‍ ഹൈക്കോടതിയുടെ അനുമതി. അതേസമയം അധ്യാപകര്‍ക്ക് 70% ശമ്പളം സ്‌കൂളുകള്‍ നല്‍കണമെന്നും പഞ്ചാബ് ഹരിയാന ഹൈക്കോടതി നിര്‍ദേശിച്ചു. സ്‌കൂള്‍ മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല വിധി.
രണ്ട് ഘട്ടങ്ങളായി ആറ് മാസത്തിന് ഇടയില്‍ വിദ്യാര്‍ത്ഥികള്‍ ഫീസ് അടയ്ക്കണം. ട്യൂഷന്‍ ഫീസ് വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കെട്ടിട, വാഹന, ഭക്ഷണ ഫീസുകളൊന്നും സ്‌കൂളുകള്‍ക്ക് വാങ്ങാന്‍ അനുമതി ഇല്ല. ഈ കാലയളവില്‍ അധ്യാപകരുടെ ശമ്പളം വെട്ടികുറയ്ക്കരുതെന്നും ഹൈക്കോടതി ജഡ്ജി റിതു ബാഹ്‌രി നിര്‍ദേശിച്ചിട്ടുണ്ട്.
പഞ്ചാബ് സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള റിസേര്‍വ് ഫണ്ടില്‍ സ്വകാര്യ സ്വാശ്രയ സ്‌കൂളുകള്‍ നല്‍കിയ 77 കോടി രൂപ ഇപ്പോഴുണ്ടെന്ന് മാനേജ്‌മെന്റുകള്‍ കോടതിയെ അറിയിച്ചു. ഇത്രയും തുക സര്‍ക്കാരിന്റെ പക്കലുണ്ടായിട്ടും കോവിഡിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നില്ലെന്നാണ് സ്‌കൂള്‍ മാനേജ്മെന്റുകളുടെ പരാതി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം കോടതി ആരാഞ്ഞു.
content highlights: Schools To Charge 70% School Fees Directs Punjab and Haryana HC