ടീമില്‍ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷയുണ്ട്, ടി-20 ലോകകപ്പ് കളിക്കാം: ഹര്‍ഭജന്‍ സിംഗ്
by സ്പോര്‍ട്സ് ഡെസ്ക്മുംബൈ: നാല് വര്‍ഷമായി ദേശീയ ടീമില്‍ കളിക്കുന്നില്ലെങ്കിലും തിരിച്ചെത്താനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായാല്‍ ടി-20 ലോകകപ്പ് കളിക്കാമെന്ന പ്രതീക്ഷയുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു.
2016 ലെ ഏഷ്യാകപ്പ് ടി-20 യിലാണ് ഹര്‍ഭജന്‍ അവസാനമായി ദേശീയ കുപ്പായത്തില്‍ കളിക്കുന്നത്. ഐ.പി.എല്ലില്‍ മികച്ച റെക്കോഡാണ് ഭാജിയ്ക്കുള്ളത്.
മുംബൈ ഇന്ത്യന്‍സിനും ഇപ്പോള്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിനുമായി 150 വിക്കറ്റാണ് ഭാജി നേടിയത്. ലീഗിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമതാണ് ഹര്‍ഭജന്‍.
തനിക്ക് ഒരുപാട് പ്രായമായി എന്ന ധാരണയിലാണ് സെലക്ടര്‍മാര്‍ ടീമിലേക്ക് പരിഗണിക്കാത്തതെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ഇന്നും ക്രിക്കറ്റ് കളിക്കുന്നവരില്‍ ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് ഹര്‍ഭജനാണ്. 103 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റാണ് ഹര്‍ഭജന്‍ നേടിയത്.
സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നറെന്നാണ് ഹര്‍ഭജന്‍ വിശേഷിപ്പിക്കപ്പെടുന്നത്. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ആദ്യമായി ഹാട്രിക്ക് നേടിയതും ഹര്‍ഭജനാണ്.
236 ഏകദിനങ്ങളില്‍ നിന്ന് 269 വിക്കറ്റാണ് ഹര്‍ഭജന്റെ സമ്പാദ്യം. 28 ടി-20യില്‍ നിന്ന് 25 വിക്കറ്റും നേടിയിട്ടുണ്ട്.
2007 ലെ ടി-20 ലോകകപ്പും 2011 ഏകദിന ലോകകപ്പും നേടിയ ടീമില്‍ അംഗമായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
WATCH THIS VIDEO: