https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2020/5/25/hair-raising-video-shows-man-bathing-huge-king-cobra.jpg

കൂറ്റൻ‌ രാജവെമ്പാലയുടെ തലയിലേക്ക് വെള്ളമൊഴിക്കുന്ന യുവാവ്; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ!

by

കാര്യം കടുത്ത വേനലും ചൂടുമൊക്കെയാണെങ്കിലും ആരെങ്കിലും പാമ്പിനെ കുളിപ്പിക്കുമോ? കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്നില്ലേ? അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വെറും പാമ്പിനെയൊന്നുമല്ല ഏറ്റവും വലിയ വിഷപ്പാമ്പുകളിലൊന്നായ രാജവെമ്പാലയെയാണ് ഒരു യുവാവ് കുളിപ്പിച്ചത്. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് അപൂർവ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. ബക്കറ്റിൽ വെള്ളമെടുത്ത് പാമ്പിന്റെ തലയിലൂടെ ഒഴിക്കുന്ന യുവാവിനെ ദൃശ്യങ്ങളിൽ കാണാം.രണ്ട് തവണയാണ് യുവാവ് പാമ്പിന്റെ തലയിൽ ഒഴിച്ചത്. പാമ്പുകളെ കൈകാര്യം ചെയ്ത് പരിചയമുള്ള വ്യക്തിയാകാം യുവാവെന്നാണ് നിഗമനം. അപകടകരമാണ് അതുകൊണ്ടുതന്നെ ആരും ഇതുപോലുള്ള പ്രവർത്തികൾക്ക് മുതിരരുത് എന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം ഈ ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചത്.

രാജവെമ്പാല

ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലയ്ക്ക് ഒരു മനുഷ്യനെ കൊല്ലാൻ ആവശ്യമായതിന്റെ പത്തിരട്ടി വിഷം സ്രവിപ്പിക്കാൻ കഴിയും.  എല്ലാ കടികളും മരണത്തിനു കാരണമാവാൻ സാധ്യതയുണ്ട്. പക്ഷേ, രാജവെമ്പാല കടിച്ച സംഭവങ്ങൾ കുറവാണ്.

പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പാമ്പുകൾക്കു വലിയ പങ്കുണ്ട്. വിഷമുള്ള പാമ്പുകൾ, വിഷമില്ലാത്ത പാമ്പുകൾ എന്നിങ്ങനെ രണ്ടുതരം പാമ്പുകളുണ്ട്. വിഷപ്പാമ്പുകൾ കടിച്ചാൽ മാത്രമേ മനുഷ്യന് അപകടമുള്ളൂ. പാമ്പുകളുടെ വിഷത്തിൽ പ്രോട്ടീൻ അളവ് വളരെ കൂടുതലാണ്. 

English Summary: Hair-Raising Video Shows Man 'Bathing' Huge King Cobra