
ലോക്ക് ഡൗണ്‍ കാലത്തെ പ്രകൃതി; ഫോട്ടോഗ്രാഫുകള്‍ ക്ഷണിക്കുന്നു
by വെബ് ഡെസ്ക്കൊച്ചി> കേരള വനഗവേഷണ സ്ഥാപനം ലോക്ക് ഡൗണ്‍ കാലത്ത് 'നിങ്ങള്‍ നിരീക്ഷിച്ച പ്രകൃതി ദൃശ്യങ്ങള്‍' എന്ന വിഷയത്തില്‍ ഫോട്ടോഗ്രാഫുകള്‍ ക്ഷണിക്കുന്നു.ലോക്ക് ഡൗണ്‍ കാലത്ത് നിങ്ങള്‍ നിരീക്ഷിച്ച പ്രകൃതി, അതില്‍ നിങ്ങള്‍ കണ്ട മാറ്റങ്ങള്‍/അല്ലെങ്കില്‍ പ്രത്യേകമായി ആസ്വദിച്ച ഒരു കാര്യം, ഉറുമ്പുകള്‍ മുതല്‍ നിങ്ങള്‍ കണ്ടെത്തിയ ജന്തുക്കള്‍, അവയുടെ ജീവിത പരിസരം, സസ്യങ്ങളില്‍ നിങ്ങള്‍ കണ്ടെത്തിയ പ്രത്യേകതയുള്ള ഒന്ന്, ഇവ നിങ്ങള്‍ ക്യാമറയില്‍ ചിത്രങ്ങള്‍ ആക്കിയിട്ടുണ്ടോ?
ഉണ്ടെങ്കില്‍ ഫോട്ടോയും അതിനെക്കുറിച്ച് ഒരു ചെറിയ കുറിപ്പും താഴെ നല്‍കിയ മെയില്‍ ഐഡിയിലേക്ക് അയച്ചു തരിക. കെ എഫ് ആര്‍ ഐ അവ പരിശോധിക്കുകയും പ്രസിദ്ധീകരണയോഗ്യമെങ്കില്‍ പ്രസിദ്ധീകരിക്കുവാന്‍ താത്പര്യപ്പെടുകയും ചെയ്യുന്നു.
dravraghu@gmail.com
9847903430