എച്ച്ഡിഎഫ്‌സിയുടെ അറ്റാദായം 2,233 കോടിയായി കുറഞ്ഞു: 21 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു

കമ്പനിയുടെ കിട്ടാക്കടം 8,908 കോടി രൂപയാണ്. മൊത്തം നല്‍കിയ വായ്പയുടെ 1.99ശതമാനംവരുമിത്.

https://www.mathrubhumi.com/polopoly_fs/1.4687378.1586749395!/image/image.jpg_gen/derivatives/landscape_894_577/image.jpg

മാര്‍ച്ച് 31ന് അവസാനിച്ച പാദത്തിലെ ഹൗസിങ് ഫിനാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷ(എച്ച്ഡിഎഫ്‌സി)ന്റെ അറ്റാദായം 2,233 കോടിയായി കുറഞ്ഞു. മുന്‍വര്‍ഷം ഇതേപാദത്തില്‍ 2,862 കോടിയായിരുന്നു ലാഭം. 

ഓഹരിയൊന്നിന് 21 രൂപയുടെ ലാഭവിഹിതം നല്‍കുന്നതിന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.

കമ്പനിയ്ക്ക് ലഭിച്ച ലാഭവിഹിതത്തില്‍ കാര്യമായ ഇടിവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മാര്‍ച്ച് പാദത്തില്‍ രണ്ടു കോടി രൂപമാത്രമാണ് ഈയിനത്തില്‍ ലഭിച്ചത്. മുന്‍വര്‍ഷത്തില്‍ ഇതേകാലയളവില്‍ 537 കോടി രൂപയാണ് ലഭിച്ചത്. 

നിക്ഷേപങ്ങള്‍ വിറ്റയിനത്തിലും നേട്ടംകുറഞ്ഞു. മുന്‍വര്‍ഷം ഈയിനത്തില്‍ 321 കോടി രൂപലഭിച്ചപ്പോള്‍ ഈവര്‍ഷം മാര്‍ച്ച് പാദത്തില്‍ കിട്ടയതാകട്ടെ രണ്ടുകോടി രൂപമാത്രമാണ്. 

കമ്പനിയുടെ കിട്ടാക്കടം 8,908 കോടി രൂപയാണ്. മൊത്തം നല്‍കിയ വായ്പയുടെ 1.99ശതമാനംവരുമിത്.