സി.പി.എം ഓഫീസിന് മുന്നില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം: പോലീസ് വിരട്ടിയോടിച്ചു

നാട്ടിലെത്താന്‍ ബസ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അറുപതോളം അതിഥി തൊഴിലാളികളാണ് പ്രതിഷേധം ഉയര്‍ത്തിയത്.

https://www.mathrubhumi.com/polopoly_fs/1.4782304.1590402365!/image/image.JPG_gen/derivatives/landscape_894_577/image.JPG

പത്തനംതിട്ട: നാട്ടില്‍ പോകാന്‍ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട്‌ സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റി ഓഫീസിന് മുന്നില്‍ സംഘടിച്ച് പ്രതിഷേധിച്ച അതിഥി തൊഴിലാളികളെ പോലീസ് വിരട്ടിയോടിച്ചു. നാട്ടിലെത്താന്‍ ബസ് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അറുപതോളം അതിഥി തൊഴിലാളികളാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് പാര്‍ട്ടി ഓഫീസിന് മുന്നില്‍ പ്രതിഷേധം ഉയര്‍ത്തിയത്. 

കണ്ണങ്കരയില്‍ തൊഴിലാളികളുടെ താമസസ്ഥലത്തിന് സമീപമുള്ള സിപിഎം ഓഫീസിന് മുന്നിലാണ് ഇവര്‍ സംഘടിച്ചത്. സ്ഥലത്തെത്തിയ പോലിസ് ആദ്യം തൊഴിലാളികളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയെങ്കിലും പിരിഞ്ഞ് പോകാന്‍ തയ്യാറാതിരുന്നതോടെയാണ് വിരട്ടിയോടിച്ചത്. 

ഭരണകക്ഷി രാഷ്ട്രീയ സംഘടനയുടെ ജില്ലാ കമ്മിറ്റി ഓഫീസ് എന്ന തരത്തില്‍ ഈ വിഷയത്തില്‍ സമ്മര്‍ദം ചൊലുത്തണമെന്ന ആവശ്യമാണ് തൊഴിലാളികള്‍ മുന്നോട്ടുവെച്ചത്. മറ്റ് സംസ്ഥാനങ്ങള്‍ സ്വന്തം നാട്ടിലെ ആളുകളെ തിരിച്ചെത്തിക്കാന്‍ തീവണ്ടികള്‍ക്ക് പുറമേ ബസുകള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യമുണ്ട്. അത്തരത്തിലുള്ള ക്രമീകരണങ്ങള്‍ വേണമെന്നും തൊഴിലാളികള്‍ ഉന്നയിച്ചു.

content highlights: migrant workers protest, protest infront of cpm office