കൊവിഡ് രോഗവ്യാപനത്തെ കുറിച്ചുള്ള വിവരങ്ങള്‍ കേരള സർക്കാർ മറച്ചുവയ്ക്കുന്നു ; സര്‍ക്കാരിനെ വിമര്‍ശിച്ച് ഐഎംഎ യുടെ കത്ത്
ന്യൂഡല്‍ഹി: കൊവിഡ് രോഗചികിത്സയെ കുറിച്ചും രോഗവ്യാപനത്തെ കുറിച്ചും കേരള സർക്കാർ മറച്ചുവയ്ക്കുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കത്ത്. രോഗവുമായി ബന്ധപ്പെട്ട ഒരു പഠനവും സംസ്ഥാനത്ത് നടക്കുന്നില്ലെന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുടെ എണ്ണം നിയന്ത്രിക്കണമെന്നും ഐഎംഎ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.
തീവ്ര ബാധിത മേഖലകളിൽ നിന്ന് വരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണം. ചികിത്സാരീതികൾ, രോഗികളുടെ വിവരങ്ങൾ, രോഗവ്യാപനം എന്നീ വിവരങ്ങൾ പല തവണ ഐഎംഎ ആവശ്യപ്പെട്ടിട്ടും നൽകിയില്ല, ഇത്തരം വിവരങ്ങൾ സംസ്ഥാനത്തെ ഡോക്ടർ സമൂഹത്തിന് ലഭ്യമാക്കണം, സർക്കാർ തന്നെ ഇക്കാര്യത്തിൽ വിശദമായ പഠനം നടത്തണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.
കൊവിഡ് നിർണ്ണായകഘട്ടത്തിലൂടെ കടന്നുപോകുന്നത്. ഹോട്ട്സ്പോട്ടുകളിൽ നിന്നുളളവരുടെ തിരിച്ചുവരവ് നിയന്ത്രിക്കണം. വീട്ടിലെ നിരീക്ഷണത്തിൽ പിഴവുണ്ടായാൽ സമൂഹവ്യാപനത്തിന് വഴിവെയ്ക്കും. സർക്കാർ കേന്ദ്രങ്ങളിൽ തന്നെ നിർബന്ധിത നിരീക്ഷണം ഉറപ്പാക്കണം. പരിശോധനകളുടെ എണ്ണം കൂട്ടണം. സ്വകാര്യലാബുകളിലും പരിശോധന സൗകര്യം കൂട്ടണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.
വീട്ടിലെ നിരീക്ഷണത്തിൽ പാളിച്ചയുണ്ടെന്നും സർക്കാർ നിരീക്ഷണം ഉറപ്പാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് രോഗബാധ സ്ഥിരീകരിക്കുന്നതിൽ ആശങ്കയുണ്ടെന്നും ഐഎംഎ മുഖ്യമന്ത്രിക്ക് നൽകിയ കത്തില്‍ പറയുന്നു. സർക്കാരിനെ പല കാര്യങ്ങളിലും വിമർശിച്ചുകൊണ്ട് ഐഎംഎയുടെ കത്ത്.