കണ്ണൂരില്‍ രണ്ട് റിമാന്‍ഡ് തടവുകാര്‍ക്ക് കൊവിഡ് പോസിറ്റീവ്; ജയില്‍ അധികൃതരും പൊലീസുകാരും നീരീക്ഷണത്തില്‍
by kvartha betaകണ്ണൂര്‍: (www.kvartha.com 25.05.2020) കണ്ണൂര്‍ ജില്ലയില്‍ പുതുതായി കൊവിഡ് ബാധിച്ചവരില്‍ രണ്ടു പേര്‍ റിമാന്‍ഡ് പ്രതികള്‍. കണ്ണപുരം, ചെറുപുഴ പൊലീസ് അറസ്റ്റു ചെയ്ത് കണ്ണൂര്‍ സബ് ജയിലില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത രണ്ടു പേര്‍ക്കാണ് സ്രവ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ജയില്‍ ജീവനക്കാരും ഇവരെ കൊണ്ടുവന്ന പൊലീസുകാരും ക്വാറന്റിനില്‍ പ്രവേശിച്ചു.
![https://1.bp.blogspot.com/-r3ePUpRoeKA/Xsu6_VYx90I/AAAAAAAAP3k/_UYCa9RUhvcnQbOotnCGRhZyllHoK8C0wCLcBGAsYHQ/s1600/prison.jpg https://1.bp.blogspot.com/-r3ePUpRoeKA/Xsu6_VYx90I/AAAAAAAAP3k/_UYCa9RUhvcnQbOotnCGRhZyllHoK8C0wCLcBGAsYHQ/s1600/prison.jpg](https://1.bp.blogspot.com/-r3ePUpRoeKA/Xsu6_VYx90I/AAAAAAAAP3k/_UYCa9RUhvcnQbOotnCGRhZyllHoK8C0wCLcBGAsYHQ/s1600/prison.jpg)
ജില്ലയില്‍ തിങ്കളാഴ്ച്ച പത്തുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ പിണറായിയെ പുതിയ ഹോട്ട്‌സ്‌പോട്ടായി ഉള്‍പ്പെടുത്തി. സംസ്ഥാനത്ത് പുതുതായി 49 പേര്‍ക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ പുതുശ്ശേരി, മലമ്പുഴ, ചാലിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍. നിലവില്‍ ആകെ 59 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Keywords: News, Kerala, Kannur, Kannur Prison, Officers, COVID19, Prisoners, Police, Two Remanded Prisoners in Kannur Covid Positive