ടിക്കറ്റ് നിരക്ക് 50 ശതമാനം കൂട്ടിയിട്ടും യാത്രക്കാരെ കുത്തിനിറച്ച് ആലക്കോട് സ്വകാര്യ ബസിന്റെ സവാരി: ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു
by kvartha betaകണ്ണൂര്‍: (www.kvartha.com 25.05.2020) ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് യാത്രക്കാരെ കുത്തിനിറച്ച് ആലക്കോട് സര്‍വീസ് നടത്തിയ സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. മണക്കടവ്-തളിപ്പറമ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദ്വാരക ബസാണ് ആലക്കോട് ടൗണില്‍ വെച്ച് പൊലീസ് പിടികൂടി കസ്റ്റഡിയിലെടുത്തത്. വയോധികര്‍ ഉള്‍പ്പെടെ അമ്പതിലധികം യാത്രക്കാര്‍ ബസിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു.

ലോക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് കര്‍ശന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ബസ് സര്‍വ്വീസ് പുനരാരംഭിച്ചിട്ടുണ്ട്. ജില്ലയ്ക്കകത്ത് ഹോട്ട്സ്പോട്ടുകള്‍ ഒഴികെയുളള മേഖലയിലാണ് ബസുകള്‍ ഓടുക. ടിക്കറ്റ് നിരക്ക് 50 ശതമാനം കൂടിയിട്ടുണ്ട് എന്നാല്‍ പകുതി യാത്രക്കാരെ മാത്രമേ ബസില്‍ കയറ്റാന്‍ പാടുള്ളൂ എന്നാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഈ നിര്‍ദ്ദേശം ലംഘിച്ചാണ് കണ്ണൂരില്‍ ബസ് സര്‍വീസ് നടത്തിയത്.
Keywords: News, Kerala, Kannur, Bus, Case, Police, Ticket, Tax&Savings, Travel, Transport, A case has been registered against the bus employees