എ.എസ്‌.ഐ ബാബു കുമാര്‍ വധശ്രമക്കേസ്: പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിന തടവ്

ഒന്നാം പ്രതിക്ക് 50000 രൂപയും മറ്റുള്ള മൂന്ന് പ്രതികള്‍ക്ക് 25000 രൂപയും പിഴ വിധിച്ചു.

https://www.mathrubhumi.com/polopoly_fs/1.261383.1585129026!/image/image.jpg_gen/derivatives/landscape_894_577/image.jpg
representative image

തിരുവനന്തപുരം: കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ബാബു കുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നാല് പ്രതികള്‍ക്കും പത്ത് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

മുന്‍ ഡിവൈഎസ്പി സന്തോഷ്  നായര്‍, വിജീഷ്, കണ്ടെയ്‌നര്‍ സന്തോഷ്, പെന്റി എന്നിവരാണ് കേസിലെ പ്രതികള്‍. തടവ് ശിക്ഷയ്ക്ക് പുറമേ ഒന്നാം പ്രതിക്ക് 50000 രൂപയും മറ്റുള്ള മൂന്ന് പ്രതികള്‍ക്ക് 25000 രൂപയും പിഴ വിധിച്ചു. കേസില്‍ പ്രതികളല്ലെന്ന് കണ്ടെത്തിയ രണ്ട് പേരെ കോടതി വെറുതെ വിടുകയും ചെയ്തു. 

2011 ജനുവരി പതിനൊന്നിനാണ് പ്രതികള്‍ എഎസ്‌ഐ ബാബുകുമാറിനെ വധിക്കാന്‍ ശ്രമിച്ചത്.

content highlights: murder case, ASI Babu kumar murder case, cbi special court