ഡെങ്കി, സീക്കാ, ചിക്കുൻഗുനിയ തൊട്ടുപിന്നാലെ കോവിഡും; നടി ചികിത്സയിൽ
കൊറോണ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയ മാർച്ച് മുതൽ താൻ സമ്പർക്കവിലക്കിലായിരുന്നുവെന്ന് നടി പറയുന്നു.
![https://www.mathrubhumi.com/polopoly_fs/1.4782231.1590395815!/image/image.jpg_gen/derivatives/landscape_894_577/image.jpg https://www.mathrubhumi.com/polopoly_fs/1.4782231.1590395815!/image/image.jpg_gen/derivatives/landscape_894_577/image.jpg](https://www.mathrubhumi.com/polopoly_fs/1.4782231.1590395815!/image/image.jpg_gen/derivatives/landscape_894_577/image.jpg)
കൊളമ്പിയൻ നടിയും മോഡലുമായ ഡെന്ന ഗാർഷ്യക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നടി തന്നെയാണ് ഈ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
ജനുവരിയിൽ പനി വന്നതോടെ നടിയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ഡെങ്കി സ്ഥിരീകരിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെ നടിയ്ക്ക് സീക്കയും പിടിപ്പെട്ടു. സീക്ക ഭേദമായപ്പോൾ ചിക്കുൻ ഗുനിയ പിടിപ്പെട്ടു.
രോഗമുക്തി നേടിയ നടി ജോലിയുടെ ഭാഗമായി നടി സ്പെയിനിൽ പോയിരുന്നു. അവിടെ നിന്നാണ് കോവിഡ് പകർന്നതെന്ന് കരുതുന്നു. കൊറോണ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയ മാർച്ച് മുതൽ താൻ സമ്പർക്കവിലക്കിലായിരുന്നുവെന്ന് നടി പറയുന്നു. ഇതിന് തൊട്ടുപിന്നാലെ കോവിഡ് ഫലം പോസിറ്റീവായി. കഴിഞ്ഞ മൂന്ന് പരിശോധനയിലും ഫലം പോസ്റ്റീവാണെന്ന് നടി പറയുന്നു.
Content Highlights: Danna Garcia actor tests positive for COVID 19