നടന്‍ സുരാജ് വെഞ്ഞാറമൂടും ഡി.കെ മുരളി എം.എല്‍.എയും ക്വാറന്റീനില്‍
by ന്യൂസ് ഡെസ്ക്തിരുവനന്തപുരം: നടന്‍ സുരാജ് വെഞ്ഞാറമൂടും ഡി.കെ മുരളി എം.എല്‍.എയും ക്വാറന്റീനില്‍. വെഞ്ഞാറമൂടില്‍ സി.ഐയ്‌ക്കൊപ്പം വേദി പങ്കിട്ടതിനെ തുടര്‍ന്നാണ് ഇവര്‍ ക്വാറന്റീനില്‍ പോയത്. സി.ഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അബ്കാരി കേസിലെ പ്രതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് മൂന്നംഗ സംഘത്തെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കാറില്‍ സഞ്ചരിച്ച ഇവര്‍ ബൈക്കില്‍ എതിരെ വരികയായിരുന്നു പൊലീസ് ട്രെയിനിയെ ഇടിച്ചിട്ടു. തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇവരെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.
പിന്നാലെ കോടതി റിമാന്‍ഡ് ചെയ്തു. റിമാന്‍ഡിലായ മൂന്ന് പേരും തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു.
പ്രതികളെ റിമാന്‍ഡ് ചെയ്യുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തടവുകാരന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതേതുടര്‍ന്ന് തടവുകാരനുമായി ജയിലില്‍ അടുത്ത് ഇടപഴകിയ ഇരുപതോളം ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു. ജയിലില്‍ ഞായറാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന പതിനാല് ജീവനക്കാര്‍ ജയിലില്‍ തന്നെ നിരീക്ഷണത്തില്‍ തുടരും. അതേസമയം ഡ്യൂട്ടി കഴിഞ്ഞ് പുറത്തുപോയ ജീവനക്കാര്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക