'കരുത്തനായ പ്രധാനമന്ത്രിയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണിത്'; നിയമ സംവിധാനത്തെ പഴിച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
by ന്യൂസ് ഡെസ്ക്തെല്-അവിവ്: ഈസ്രഈല്‍ നിയമ സംവിധാനത്തിനെതിരെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തനിക്കെതിരെയുള്ള കേസുകള്‍ കെട്ടിച്ചമച്ചതും അസംബന്ധവുമാണെന്നും നെതന്യാഹു പറഞ്ഞു.
ക്രിമിനല്‍ പ്രോസിക്യൂഷന്‍ നേരിടുന്ന ആദ്യത്തെ ഇസ്രാഈലിയന്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു.
കരുത്തനായ ഒരു പ്രധാനമന്ത്രിയെ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യമാണ് തന്റെ പേരിലുള്ള കേസുകള്‍ക്ക് പിന്നിലെന്ന് നെതന്യാഹു ആരോപിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേസിന്റെ വിചാരണയ്ക്കായി നെതന്യാഹു ഞായറാഴ്ച ഈസ്റ്റ് ജെറുസലേമിലെ കോടതിയില്‍ ഹാജാരായിരുന്നു.
നെതന്യാഹുവിനെ അനുകൂലിച്ചും എതിര്‍ത്തും ഇസ്രഈലില്‍ പ്രതിഷേധങ്ങള്‍ നടന്നു.
കേസില്‍ വിചാരണ ഒഴിവാക്കാന്‍ പലവഴികളും നെതന്യാഹു പയറ്റിനോക്കിയിരുന്നു.
താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പിന്തുണയ്ക്കണമെന്നും നെതന്യാഹു പാര്‍ലമെന്റിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അഴിമതി, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് നെതന്യാഹുവിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്.