വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം: മുഖ്യമന്ത്രി

https://www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2020/05/398315/pinarayi.jpg

തിരുവനന്തപുരം: ആലുവ മണപ്പുറത്തെ ഷൂട്ടിംഗ് സെറ്റ് പൊളിച്ചതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം. ഷൂട്ടിംഗ് സെറ്റ് തകര്‍ത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു.

പി.ജെ. ജോസഫ് എല്‍.ഡി.എഫിലേക്ക് വരുമെന്ന സൂചനയെ കുറിച്ച് ആരാഞ്ഞപ്പോള്‍ അങ്ങനെ ആരെയെങ്കിലും പ്രതീക്ഷിച്ചിരിക്കുന്ന മുന്നണി സംവിധാനമല്ല എല്‍.ഡി.എഫിന്റേത് എന്നായിരുന്നു മറുപടി.

അതേസമയം ശബരിമലയില്‍ സ്വീകരിച്ച നടപടിയുമായി ബന്ധപ്പെട്ട ചോദ്യത്തോട് അല്പം പ്രകോപിതനായാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
നിങ്ങളെ പോലെയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാര്യമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ ഘട്ടത്തില്‍ ഉയര്‍ന്ന ചോദ്യം അതിന് തെളിവാണ്. അത് ബോധപൂര്‍വ്വം ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. വ്യാജവാറ്റിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.