അമ്മയെ കാണാന്‍ ഡല്‍ഹിയില്‍നിന്ന് ബെംഗളുരുവിലേക്ക് തനിച്ചെത്തി അഞ്ച് വയസ്സുകാരന്‍
ബെംഗളുരു: മൂന്നു മാസങ്ങള്‍ക്ക് ശേഷം അമ്മയെ കാണാന്‍ ഡല്‍ഹിയില്‍നിന്ന് ബെംഗളുരുവിലേക്ക് തനിച്ച് വിമാനയാത്ര നടത്തി കുഞ്ഞു വിഹാന്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ചതോടെയാണ് പ്രത്യേക വിഭാഗത്തില്‍ യാത്ര ചെയ്ത് അഞ്ചു വയസ്സുകാരന്‍ വിഹാന്‍ അമ്മയുടെ അരികിലേക്ക് മടങ്ങിയെത്തിയത്.
ലോക്ക്ഡൗണില്‍ പൊതുഗതാഗതം സ്തംഭിച്ചതോടെയാണ് വിഹാന്‍ ശര്‍മ ഡല്‍ഹിയില്‍ അകപ്പെട്ടത്. പിന്നീട് ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചതോടെ അമ്മയ്ക്കരികിലേക്ക് വിഹാനെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മാസ്‌കും ഗ്ലൗസും സുരക്ഷാ മുന്‍കരുതലുകളുമെല്ലാം സ്വീകരിച്ച് കുഞ്ഞു വിഹാന്‍ തനിയെ അമ്മയുടെ അടുത്തേക്ക് യാത്ര തിരിച്ചു.
ബെംഗളുരുവിലെത്തിയ വിഹാനെ അമ്മയാണ് സ്വീകരിച്ചത്. വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതോടെ ബെംഗളുരു വിമാനത്താവളത്തില്‍നിന്ന് ഏകദേശം 60 വിമാനസര്‍വീസുകളാണ് പുറപ്പെടുന്നത്. അതേസമയം 54 എണ്ണം ബെഗംളുരുവില്‍ എത്തുകയും ചെയ്യും.
Content Highlights: 5-yr-old Vihaan Sharma has travelled alone from Delhi