സൗദിയില്‍ കോവിഡ് ബാധിച്ച് ഇന്ന് നാല്‌ മലയാളികള്‍ മരിച്ചു

https://www.mathrubhumi.com/polopoly_fs/1.4782219.1590399940!/image/image.jpg_gen/derivatives/landscape_894_577/image.jpg
ഒമര്‍, അബ്ദുള്‍ സലാം, മുഹമ്മദ് ഇല്യാസ്‌

ജിദ്ദ: സൗദി അറേബ്യയില്‍ തിങ്കളാഴ്ച നാല്‌ മലയാളികള്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. ജിദ്ദയിലെ കിലൊ 14 ലുള്ള സഹ്റ ആശുപത്രിയില്‍ വെച്ച് കൊല്ലം പുനലൂര്‍ സ്വദേശി ശംസുദ്ദിന്‍(42), കിങ് അബ്ദുല്ല അസീസ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലുണ്ടായിരുന്ന പെരിന്തല്‍മണ്ണ രാമപുരം അഞ്ചരകണ്ടി സ്വദേശി അബ്ദുല്‍സലാം(58), മുതുവല്ലൂര്‍ പാറശ്ശേരി ഉമര്‍ (53), മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒതുക്കുങ്ങല്‍ മുഹമ്മദ് ഇല്യാസ് അഞ്ചുകണ്ടന്‍ (47) എന്നിവരാണ് മരിച്ചത്.

https://www.mathrubhumi.com/polopoly_fs/1.4782319!/image/image.jpg_gen/derivatives/landscape_607/image.jpg
ശംസുദ്ദിന്‍

അബ്ദുല്‍ സലാം ഒരുമാസമായി ചികിത്സയിലായിരുന്നു. ജിദ്ദ രാമപുരം കൂട്ടായ്മ എക്സിക്യൂട്ടീവ് അംഗം, ട്രഷറര്‍ എന്നീ നിലയില്‍ സേവനമനുഷ്ഠിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടായി ജിദ്ദയിലാണ്.
അബ്ദുല്‍ സലാമിന് ഭാര്യയും മൂന്ന് കുട്ടികളും ഉണ്ട്. അനുജന്‍ ഫിറോസ് ബാബുവും ജിദ്ദയിലുണ്ട്.

Content Highlights: Saudi, Covid19, Malayali, Died