രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് കശ്മീര്‍ ഭീകരരെ സുരക്ഷാസേന വധിച്ചു
ഭീകരും 34 രാഷ്ട്രീയറൈഫിള്‍സ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ്(സിആര്‍പിഎഫ്), കുല്‍ഗാമിലെ മന്‍സ്ഗാം പ്രദേശത്തെ പോലീസ് എന്നിവയുടെ സംയുക്തസേനയും തമ്മില്‍ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരപ്രവര്‍ത്തകര്‍ മരിച്ചതായി ഔദ്യോഗികവക്താവ് അറിയിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രേരിത സംഘടനയിലെ ഭീകരനും കൂട്ടാളിയും വധിക്കപ്പെട്ടു. ഭീകരസംഘടനയുടെ മുഖ്യപ്രവര്‍ത്തകനാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തം അറിയിച്ചു.
ആദില്‍ അഹമ്മദ് വാനി എന്ന അബു ഇബ്രാഹിം, ഷഹീന്‍ ബഷീര്‍ തോക്കര്‍ എന്നിവരാണ് വധിക്കപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ജമ്മു കശ്മീര്‍ സംഘടനയിലാണ് ഇരുവരും പ്രവര്‍ത്തിച്ചിരുന്നത്. കശ്മീരിലെ ഷോപ്പിയാനില്‍ നിന്നുള്ളവരാണിവര്‍. വാനി 2017 മുതലും തോക്കര്‍ 2019 മുതലും ഭീകരസംഘടനയില്‍ പ്രവര്‍ത്തിച്ചു വരികയാണ്. തോക്കര്‍ ലഷ്‌കറെ തോയ്‌ബെയില്‍നിന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് കശ്മീരിലെത്തിയത്.
ഭീകരും 34 രാഷ്ട്രീയറൈഫിള്‍സ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ്(സിആര്‍പിഎഫ്), കുല്‍ഗാമിലെ മന്‍സ്ഗാം പ്രദേശത്തെ പോലീസ് എന്നിവയുടെ സംയുക്തസേനയും തമ്മില്‍ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരപ്രവര്‍ത്തകര്‍ മരിച്ചതായി ഔദ്യോഗികവക്താവ് അറിയിച്ചു.
ഏറ്റുമുട്ടലിന് തൊട്ടുമുമ്പ് സുരക്ഷാസേന മിര്‍വാനി ഗ്രാമത്തിലെ വീടുകള്‍ ഒഴിപ്പിക്കുകയും പ്രതിരോധവലയം തീര്‍ക്കുകയും ചെയ്തിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മെയ് 19 ന് നവാകദല്‍ പ്രദേശത്തുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.
Content Highlights: Top LeT terrorist another gunned down in encounter in Kulgam